നെയ്യാറ്റിൻകരയിൽ ചാരായ വേട്ട
നെയ്യാറ്റിൻകര റേഞ്ച് പരിധിയിൽ നടത്തിയ വ്യാപക റെയ്‌ഡിൽ രണ്ട് അബ്കാരി കേസുകളിലായി 7ലിറ്റർ ചാരായവും ബൈക്കുമായി ബാലരാമപുരം സ്വദേശികളായ നിരവധി ക്രിമിനൽ കേസ് പ്രതികളായ മുജീബ്,സാഗർ ഷാ,സുധീർ,കുമാർ എന്നിവരെ അറസ്റ്റ് ചെയ്തു.തത്സമയം രക്ഷപെട്ട ആലുവിള ഊത്തി സുര എന്നറിയപ്പെടുന്ന സുരേഷിനെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തു.റെയ്‌ഡിൽ എക്സൈസ് ഇൻസ്‌പെക്ടർ സച്ചിൻ പ്രിവന്റീവ് ഓഫീസർ ഷാജു,സിവിൽ എക്സൈസ് ഓഫീസർമാരായ എം വിശാഖ്, ശങ്കർ, വിനോദ്,പ്രശാന്ത്, പ്രവീൺ.ബിജുകുമാർ, ലിന്റോ,ജയകൃഷ്ണൻ എന്നിവർ പങ്കെടുത്തു.