വീഡിയോ കാണാം.പരിശോധനയുമായി പോലീസ് .കറങ്ങി നടക്കുന്നവർ കുടുങ്ങും.
- 06/04/2020

നെയ്യാറ്റിൻകരയിൽ കർശന പരിശോധനയുമായി പോലീസ് കറങ്ങി നടക്കുന്നവർ കുടുങ്ങും. നെയ്യാറ്റിൻകര : നെയ്യാറ്റിൻകരയിൽ കർശന പരിശോധനയുമായി പോലീസ്. കറങ്ങി നടക്കുന്നവരും കാരണമില്ലാത്തെ റോഡിൽ ഇറങ്ങുന്നവരും വലയിൽയായി. ഒരു കാരണം മില്ലാത്തെ റോഡിൽ ഇറങ്ങിവരും കറങ്ങി നടന്നവരുമാണ് വലയിൽപ്പെട്ടത് . കഴിഞ്ഞ ദിവസങ്ങളിൽ നെയ്യാറ്റിൻകര പോലീസ് സബ് ഡിവിഷനിൽ നെയ്യാറ്റിൻകര ഡി.വൈ .എസ്.പി അനിൽകുമാറിന്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകര സി.ഐ ശ്രീകുമാർ നായരും ,പാറശാലയിൽ സി.ഐ റോബർട്ട് ജോണിയും , പൂവ്വാറിൽ സി.ഐ പ്രദീപ് കുമാറിന്റെയും നേതൃത്വത്തിലാണ് പരിശോധനകൾ നടന്നുവരുന്നത്. കണ്ണൂർ കമ്മീഷണർ യതീഷ് ചന്ദ്രയുടെ ഏത്തയിടിൽ സംഭവത്തോടെ പോലീസ് പരിശോധനയിൽ അയവ് വന്നു എന്ന തോന്നൽ സാധരണക്കാർയിടയിൽ ഉണ്ടായി. അനാവശ്യമായി കറങ്ങി തിരിയുന്നവരുടെ എണ്ണംകൂടി .കോവിഡ് -19 ത് പകരാതിയിരിക്കാൻ മാസ്ക്ക് ധരിക്കുവാനും, സാമൂഹിക അകലം പാലിക്കാനും പരിശോധനക്കിടയിൽ പോലീസ് ആവശ്യപ്പെടുന്നു. ഇന്നലെ രാവിലെ 11 മണിക്ക് തിരുവനന്തപുരം റൂറൽ എസ്.പി അശോക് കുമാറിന്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകര ആലൂമൂടിൽ പരിശോധന നടന്നു. നെയ്യാറ്റിൻകര ഡി.വൈ എസ്.പി അനികുമാറും, സി.ഐ ശ്രീകുമാർ നായറും,എസ്‌ഐ സെന്തിൽ കുമാറും പങ്കെടുത്തു. ഇരുപതോളം പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കളിക്കാവിളയിലെ ചെക്ക് പോസ്റ്റിലെ ഇഞ്ചിവിളയിൽ വാഹന പരിശോധന നിരീക്ഷിക്കാൻ ഡി.ഐ.ജി സഞ്‌ജയ് ഗുരുഡിൻ എത്തി കാര്യങ്ങൾ വിലയിരുത്തി. വെള്ളറടയിലും നിരീക്ഷണം നടത്തി.വരും ദിവസങ്ങളിലും ശക്തമായ പരിശോധനയുണ്ടാകുമെന്ന് റൂറൽ എസ്.പി അശോക് കു മാർ . ഫോട്ടോ : നെയ്യാറ്റിൻകര ആലൂമൂടിൽ തിരുവനന്തപുരം റൂറൽ എസ്.പി അശോക് കുമാറും ഡി.എസ്.പി അനികുമാറും സി.ഐ ശ്രീകുമാറിന്റെയും നേതൃത്വത്തിൽ പരിശോധന നടത്തുന്നു.