• 20 September 2025
  • Home
  • About us
  • News
  • Contact us

ബാങ്കിംഗ് മേഖലയ്ക്കൊപ്പം സാമൂഹ്യരംഗത്തും സജീവമായ സാലിയമ്മ സ്കറിയ വിരമിക്കുന്നു

  •  
  •  30/11/2016
  •  


കൊല്ലം: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ കൊല്ലം സോൺ ഡെപ്യൂട്ടി ജനറൽ മാനേജർ സാലിയമ്മ സ്കറിയ 38 വർഷത്തെ ഔദ്യോഗിക സേവനത്തിന് ശേഷം ഇന്ന് വിരമിക്കും. 2014 ഫെബ്രുവരി 13 നാണ് സാലിയമ്മ സ്കറിയ ഡപ്യൂട്ടി ജനറൽ മാനേജരായി ചുമതലയേറ്റത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്റെ കേരളത്തിലെ ആറ് സോണുകളിൽ പ്രധാനപ്പെട്ട ഒന്നാണ് കൊല്ലം സോൺ. ഇവിടുത്തെ ആദ്യ വനിതാ ഡിജിഎം ആണെന്നുള്ള പ്രത്യേകത കൂടി ഉണ്ട്. ബാങ്കിംഗ് രംഗത്ത് മാത്രമല്ല കൊല്ലത്തിന്റെ കലാ–സാംസ്കാരിക പ്രവർത്തനങ്ങളിലും സജീവമായിരുന്ന സാലിയമ്മ സ്കറിയ ഒട്ടേറെ സാമൂഹ്യ പ്രവർത്തനങ്ങളിലും പങ്കാളിയായി. പഠന സൗകര്യമില്ലാത്ത ഒട്ടേറെ സ്കൂളുകൾക്ക് അടിസ്ഥാന സൗകര്യമൊരുക്കാനും നിർധനരായ ഒട്ടേറെ പേരുടെ ബാധ്യത ഒഴിവാക്കിയും സാമൂഹ്യ സേവന രംഗത്ത് നിറഞ്ഞു നിന്നു. പരവൂർ പുറ്റിംഗൽ വെടികെട്ടപകടത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്കും മാരക രോഗം ബാധിച്ച തൗഫീക്കിന്റെ കുടുംബത്തിന് ലക്ഷകണക്കിന് രൂപയുടെ കടബാധ്യതകൾ ഒഴിവാക്കിയത് ഒരു ബാങ്ക് ഉദ്യോഗസ്ഥയുടെ നല്ല ചിന്തകളുടെ ഫലമാണ്.ഇടപാടുകാരോടും സഹപ്രവർത്തകരോടും എന്നും ഏറെ അടുപ്പം പുലർത്തിയ സാലിയമ്മ സ്കറിയയുടെ നേതൃത്വത്തിന്റെ അംഗീകാരാമണ് കഴിഞ്ഞ എട്ടിനുശേഷം പരാതി രഹിത നടപടികളിലൂടെ നോട്ടകൈമാറ്റം ഉൾപ്പെടെയുള്ള വിഷയങ്ങൾ വിജയകരമായി പരിഹരിച്ചത്. ഇന്ന് വൈകുന്നേരം അഞ്ചിന് ജില്ലാ സഹകരണ ബാങ്കിൽ മിനി ഓഡിറ്റോറിയത്തിൽ കൂടുന്ന യാത്രയയപ്പ് യോഗം വൻ വിജയമാക്കാനുള്ള ഒരുക്കത്തിലാണ് ഇടപാടുകാരും സഹപ്രവർത്തകരും

Top News

ഓണക്കാലത്തു മയക്കുമരുന്നു വേട്ടയുമായി നെയ്യാറ്റിൻകര പോലീസ്; ഡിവിഷനിൽ.പോലീസ് പരിശോധന ശക്തമാക്കി


നെയ്യാര്‍മേള ഓഗസ്റ്റ് 29ന്; സമ്മാന കൂപ്പണ്‍ വിതരണോത്ഘാടനം


പത്താമത് നെയ്യാര്‍ മേള ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 14 വരെ


ആൾ കേരള നൃത്തനാടക അസോസ്സിയേഷൻ സമ്മേളനം


ഒഴുക്കിൽ പെട്ടുപോയ 18 കാരനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.


എൺപതിന്റെ നിറവിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ തോമസ് ജോസഫ്


All News

© All Rights Reserved in Yours Media Tv. | Website designed and developed by RoyalStar