കടയും മാളും അടയ്ക്കേണ്ട, ബസ് സർവീസ് നിർത്തരുത്, പരീക്ഷ മാറ്റില്ല
16/03/2020
കടയും മാളും അടയ്ക്കേണ്ട, ബസ് സർവീസ് നിർത്തരുത്, പരീക്ഷ മാറ്റില്ല: മുഖ്യമന്ത്രി
കടകളും മാളുകളും മറ്റു വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിക്കാൻ ആവശ്യമായ നടപടിയെടുക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. പൊതുപരീക്ഷകൾ മുൻതീരുമാനപ്രകാരം നടക്കും. കെഎസ്ആർടിസി, സ്വകാര്യ ബസ് സർവീസുകൾ സാധാരണ നിലയിലാണെന്ന് മോട്ടർ വാഹന വകുപ്പും പോലീസും ഉറപ്പു വരുത്തണം. സാധാരണ ജീവിതത്തിന് ആവശ്യമായ ഒന്നും മുടങ്ങരുത്. ജാഗ്രതാ നിർദേശങ്ങൾ പാലിക്കാനും ശ്രദ്ധിക്കണം – മുഖ്യമന്ത്രി പറഞ്ഞു