ഗ്രീൻ പ്രോട്ടോക്കോൾ നടപ്പിലാക്കുന്നു;നഗരസഭ യുടെ മിന്നൽ പരിശോധന
- 05/03/2020

ഗ്രീൻ പ്രോട്ടോക്കോൾ നടപ്പിലാക്കുന്നു; നഗരസഭ യുടെ മിന്നൽ പരിശോധന തിരുവനന്തപുരം : ഗ്രീൻ പ്രോട്ടോക്കോൾ നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി ആറ്റുകാൽ ക്ഷേത്ര പരിസരത്ത് മിന്നൽ പരിശോധന തിരുവനന്തപുരം നഗരസഭ ഹെൽത്ത് വിഭാഗം നടത്തിയ പരിശോധനയിൽ 150കിലോ പ്ലാസ്റ്റിക്ക് പിടിച്ചെടുത്തു. ഹെൽത്ത് ചെയർമാൻ IP ബിനു നേതൃത്വം നൽകി. ഹെൽത്ത് ഓഫീസർ Dr ശശികുമാർ ഹെൽത്ത് സൂപ്പർ വൈസർമാരായ പ്രകാശ്, ഉണ്ണി എന്നിവരും 5 ഹെൽത്ത് ഇൻസ്പെക്ടർ മാരും 5 ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരും അടങ്ങുന്ന ടീമാണ് പരിശോധന നടത്തിയത്.പ്ലാസ്റ്റിക് പിടിച്ചെടുത്ത സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഇനി ഇതാവർത്തിച്ചാൽ പിഴ ഉൾപ്പടെയുള്ള നിയമ നടപടികൾ സ്വീകരിക്കുമെന്ന് ഹെൽത്ത് ചെയർമാൻ അറിയിച്ചു.