• 14 September 2025
  • Home
  • About us
  • News
  • Contact us

ഡിജിപി.ബെഹ്റയെ പുറത്താക്കണം ;ചെന്നിത്തല..

  •  
  •  13/02/2020
  •  


തോക്കുകളും വെടിയുണ്ടകളും കാണാതായാത് സിബിഐ അന്വേഷിക്കണം;ഡിജിപി.ബെഹ്റയെ പുറത്താക്കണം ചെന്നിത്തല.. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വന്‍ അഴിമതിയും ക്രമക്കേടും നടന്നുവെന്ന ആരോപണം ഉന്നയിക്കപ്പെട്ടതിനാല്‍ ഡിജിപി ലോക്നാഥ് ബെഹ്റയെ ഉടന്‍ സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റണമെന്നും അദ്ദേഹം അവശ്യപ്പെട്ടു... ബെഹറയുടെ ഡിജിപി പട്ടം തെറിക്കുമോ? കേസെടുക്കാമെന്ന് ചട്ടം, നല്‍കിയത് 33 ലക്ഷം രൂപ... തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹറക്കെതിരെ സിഎജി റിപ്പോര്‍ട്ടില്‍ ഗുരുതര വെളിപ്പെടുത്തല്‍. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങുന്നതിന് മുന്‍കൂര്‍ അനുമതിയില്ലാതെ 33 ലക്ഷം രൂപ ബെഹറ നല്‍കിയെന്നാണ് സിഎജി കണ്ടെത്തല്‍. സര്‍ക്കാരിന്റെ അനുമതിയില്ലാതെ പണം കൈമാറാന്‍ പാടില്ലെന്നാണ് ചട്ടം...... സിഎജി റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി കേസെടുക്കാന്‍ സാധിക്കും. അങ്ങനെയാണെങ്കില്‍ ബെഹറക്കെതിരെ അഴിമതി വിരുദ്ധ നിയമ പ്രകാരം കേസെടുക്കാം. പ്രതി ചേര്‍ക്കപ്പെട്ടാല്‍ സ്വാഭാവികമായും സംസ്ഥാന പോലീസ് മേധാവി പദവയില്‍ തുടരുന്നത് ഉചിതമാകില്ല. എന്നാല്‍ കേസെടുക്കുമോ എന്നതാണ് ആദ്യ ചോദ്യം. വിശദാംശങ്ങള്‍...ധനമന്ത്രി ടിഎം തോമസ് ഐസക് ബുധനാഴ്ച നിമയസഭയില്‍ വച്ച 2019ലെ സിഎജി റിപ്പോര്‍ട്ടിലാണ് പോലീസ് മേധാവിക്കെതിരെ ഗുരുതര ആരോപണങ്ങളുള്ളത്. 2016-17 കാലത്ത് ബുള്ളറ്റ് പ്രൂഫ് വാങ്ങാന്‍ തീരുമാനിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സിഎജി സൂചിപ്പിക്കുന്നത്. ഓപ്പണ്‍ ടെണ്ടര്‍ വ്യവസ്ഥയില്‍ രണ്ട് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങാന്‍ സര്‍ക്കാര്‍ 1.26 കോടി രൂപ അനുവദിച്ചിരുന്നു.......ചട്ടങ്ങള്‍ ലംഘിച്ചു........ 2017 ജനുവരിയില്‍ ഭരണാനുമതി നല്‍കി. സ്റ്റോര്‍ പര്‍ച്ചേസ് മാനുവലിലെ വകുപ്പുകള്‍ പാലിക്കണമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഓപ്പണ്‍ ടെണ്ടര്‍ വ്യവസ്ഥ പോലീസ് മേധാവി പാലിച്ചില്ലെന്നാണ് സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. മാത്രമല്ല, നിയന്ത്രിത ടെണ്ടര്‍ പോകുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങളും പാലിച്ചില്ല........... ഓപ്പണ്‍ ടെണ്ടറിന് പകരം ബെഹറ ഒരു ടെക്‌നിക്കല്‍ കമ്മിറ്റി രൂപീകരിച്ചു. ഈ കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം എന്ന മട്ടില്‍ 55 ലക്ഷം രൂപ വിലയുള്ള രണ്ട് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങുന്നതിന് ഓര്‍ഡര്‍ നല്‍കി. അതേ ദിവസം തന്നെ വാഹനം വാങ്ങുന്നതിന് നിയമസാധുത കിട്ടാന്‍ സര്‍ക്കാരിന് കത്തയക്കുകയും ചെയ്തു. സര്‍ക്കാരിന്റെ അനുമതിലഭിക്കുന്നതിന് മുമ്പ് കമ്പനിക്ക് 33 ലക്ഷംരൂപ മുന്‍കൂര്‍ നല്‍കി. ഇതെല്ലാം ചട്ടവിരുദ്ധമാണെന്ന് സിഎജി സൂചിപ്പിക്കുന്നു.സിബിഐ അന്വേഷിക്കണം............ പോലീസിനെ കുറിച്ചുള്ള സിഎജി കണ്ടെത്തല്‍ സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ലോക്‌നാഥ് ബെഹറയെ ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റണം. മുഖ്യമന്ത്രി അനാവശ്യമായി ഡിജിപിയെ സംരക്ഷിക്കുകയാണ്. വിജിലന്‍സ് അന്വേഷണം നടത്തിയാല്‍ സത്യം പുറത്തുവരില്ല. ആയുധം നഷ്ടപ്പെട്ടെന്ന കണ്ടെത്തല്‍ അതീവ ഗൗരവമാണ്. ഒരു സംസ്ഥാനത്തും ഇല്ലാത്ത സുരക്ഷാ വീഴ്ചയാണിതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി........... തിരുവനന്തപുരം: കേരള പോലീസിന്‍റെ ആയുധങ്ങളും വെടിക്കോപ്പുകളും കാണാതായാന്ന സിഎജി റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തില്‍ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വന്‍ അഴിമതിയും ക്രമക്കേടും നടന്നുവെന്ന ആരോപണം ഉന്നയിക്കപ്പെട്ടതിനാല്‍ ഡിജിപി ലോക്നാഥ് ബെഹ്റയെ ഉടന്‍ സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റണമെന്നും അദ്ദേഹം അവശ്യപ്പെട്ടു. തിരുവനന്തപുരം: കേരള പോലീസിന്‍റെ ആയുധങ്ങളും വെടിക്കോപ്പുകളും കാണാതായാന്ന സിഎജി റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തില്‍ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വന്‍ അഴിമതിയും ക്രമക്കേടും നടന്നുവെന്ന ആരോപണം ഉന്നയിക്കപ്പെട്ടതിനാല്‍ ഡിജിപി ലോക്നാഥ് ബെഹ്റയെ ഉടന്‍ സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റണമെന്നും അദ്ദേഹം അവശ്യപ്പെട്ടു. മുഖ്യമന്ത്രി ഡിജിപിയെ അനാവശ്യമായി സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ്. പിടി തോമസ് സഭയില്‍ ഉന്നയിച്ച ആരോപണങ്ങളേക്കാള്‍ ഗുരുതരമായ കാര്യങ്ങളാണ് സിഎജി റിപ്പോര്‍ട്ടില്‍ ഉള്ളത്. ഗുരുതരമായ ചട്ടലംഘനമാണ് ഡിജിപിയുടെ ഭാഗത്ത് നിന്നുണ്ടായത്. സംസ്ഥാന പോലീസില്‍ നടക്കുന്ന അഴിമതിയാണിത്. ഈ അഴിമതി മൂടിവെക്കാന്‍ എന്തിനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ല. മുഖ്യമന്ത്രി ഡിജിപിയെ വെള്ളപൂശാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Top News

ഓണക്കാലത്തു മയക്കുമരുന്നു വേട്ടയുമായി നെയ്യാറ്റിൻകര പോലീസ്; ഡിവിഷനിൽ.പോലീസ് പരിശോധന ശക്തമാക്കി


നെയ്യാര്‍മേള ഓഗസ്റ്റ് 29ന്; സമ്മാന കൂപ്പണ്‍ വിതരണോത്ഘാടനം


പത്താമത് നെയ്യാര്‍ മേള ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 14 വരെ


ആൾ കേരള നൃത്തനാടക അസോസ്സിയേഷൻ സമ്മേളനം


ഒഴുക്കിൽ പെട്ടുപോയ 18 കാരനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.


എൺപതിന്റെ നിറവിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ തോമസ് ജോസഫ്


All News

© All Rights Reserved in Yours Media Tv. | Website designed and developed by RoyalStar