അടിമലത്തുറയിൽ തീരം പുറമ്പോക്ക് ഭൂമി വിൽക്കാൻ ലത്തീൻ സഭ
- 05/02/2020

അടിമലത്തുറയിൽ തീരം പുറമ്പോക്ക് ഭൂമി വിൽക്കാൻ ലത്തീൻ സഭ പള്ളികമ്മിറ്റി അളന്ന് തിരിച്ച് നൽകിയ ഭൂമിയിൽ വീടുവച്ചവർക്ക് ഇതുവരെ വെള്ളവും വൈദ്യുതിയും ലഭിച്ചിട്ടില്ല. അനധികൃത നിർമ്മാണമായതാണ് കാരണം. എന്നിട്ടും മത്സ്യത്തൊഴിലാളികളുടെ തെറ്റിദ്ധാരണ മാറിയിട്ടില്ല. സ്ഥലം പള്ളിയുടേതാണെന്നും സർക്കാരിന്റേതല്ലെന്നും ഇവിടെ കുരിശു വച്ചിട്ടുണ്ടെന്നും ഒരു ഇടവകാംഗമായ ആന്റണി പറഞ്ഞു. ഈ വിശ്വാസം മുതലെടുത്താണ് പ്രദേശത്ത് ലത്തീൻ സഭ ഭൂമി കച്ചവടം നടത്തുന്നത്. സ്വയം അധികാരം സ്ഥാപിച്ച് വിൽപന നടത്തിയ തീര ഭൂമിക്ക് പട്ടയം സ്വന്തമാക്കാൻ പള്ളിക്കമ്മിറ്റി സർക്കാരിന് നൽകിയ കത്തിൽ, 192 കൂടുംബങ്ങൾക്ക് ഭൂമി നൽകിയെന്ന് പള്ളിക്കമ്മിറ്റി തന്നെ സ്ഥിരീകരിക്കുന്നുണ്ട്. ചുരുങ്ങിയത് 1.75 കോടി രൂപ ഈ ഭൂമിക്കച്ചവടം വഴി പള്ളിക്കമ്മിറ്റിയിലേക്ക് എത്തിയിട്ടുണ്ടാകുമെന്നാണ് കരുതുന്നത്.