കർഷക കോൺഗ്രസ് വൃക്ഷ തൈ നട്ടു;പുതുവർഷത്തെ എതിരേറ്റു
- 05/01/2020
.jpg)
കർഷക കോൺഗ്രസ് വൃക്ഷ തൈ നട്ടു പുതുവർഷത്തെ എതിരേറ്റു നെയ്യാറ്റിൻകര; കർഷക കോൺഗ്രസ് വൃക്ഷ തൈ നട്ടു.കേരളാ പ്രെദേശ് കിസാൻ കോൺഗ്രസ് നെയ്യാറ്റിൻകര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതുവർഷത്തെ എതിരേൽക്കുന്നതിൻറെ ഭാഗമായിട്ടാണ് വൃക്ഷ തൈ നടീൽ സംഘടിപ്പിച്ചത്.രാവിലെ റോള ൻഡ്‌സ് ഹോസ്‌പിറ്റൽ ആശുപത്രി അങ്കണത്തിൽ ഡിറക്റ്റർ ഡോക്ടർ സന്തോഷ് റോളൻസും ,കിസാൻ കോൺഗ്രസ് ജില്ലാ പ്രെസിഡെന്റ് മാരായമുട്ടം എം.എസ്.അനിൽ കുമാറും ചേർന്ന് പ്ലാവിൻ തൈ നട്ടു ഉത് ഘാടനം നിർവഹിച്ചു.ചടങ്ങിൽ കേരളാ പ്രെദേശ് കിസാൻ കോൺഗ്രസ് സംസ്ഥാന ഭാരവാഹി നെയ്യാറ്റിൻകര ജയചന്ദ്രൻ ,ബ്ലോക്ക് ഭാരവാഹി പൊഴിയൂർ വിജയൻ ,സാജൻ.ബിബി. സാൻറ്റിമ, ,നെയ്യാറ്റിൻകര സജു ,പ്ലാവിള സുരേഷ് ,ശ്രീകുമാർ ,എസ് സുരേഷ് തുടങ്ങിയവർ പങ്കെടുത്തു