പോലീസിനെ വെട്ടിച്ചു കടന്ന കഞ്ചാവ് പ്രതി പാതാളം സുരേഷ് പോലീസ് കസ്റ്റഡിയിൽ
- 11/12/2019

പോലീസിനെ വെട്ടിച്ചു കടന്ന കഞ്ചാവ് പ്രതി പാതാളം സുരേഷ് പോലീസ് കസ്റ്റഡിയിൽ നെയ്യാറ്റിൻകര : കഞ്ചാവുമായെത്തിയ സുരേഷിനെയാണ് ഇന്നലെ നെയ്യാറ്റിൻകര പോലീസ് പിടികൂടിയത് .നാലര കിലോ കഞ്ചാവ് നെയ്യാറ്റിൻകരയിലെ സ്കൂളുകൾ കേന്ദ്രീകരിച്ചു വിതരണം ചെയ്യുവാൻ എത്തിയപ്പോഴണ് ഇയാളെ പോലീസ് വലയിലാക്കിയത് .എറണാകുളം ,കളമശ്ശേരി, ,ഏരുർ സ്വദോശിയായ സുരേഷ് പാതാളം സുരേഷ് എന്നു ആണ് അറിയപ്പെടുന്നത് .ഇന്നലെ കസ്റ്റഡിയിൽയെടുത്ത കഞ്ചാവും പ്രതിയും തഹസിൽദാർരുടെ സാധ്യത്തിൽ തെളിവെടുപ്പ് നടത്തിയ സമയത്ത് മൂനുക ല്ലിൻമൂട് പരിസരവച്ച് പോലീസിനെ വെട്ടിച്ചു കടക്കാൻ പ്രതിശ്രമം നടത്തി. ഓടി രക്ഷപ്പെട്ട പ്രതി ആളൊഴിഞ്ഞ വീട്ടിൽ ഒളിക്കുവാൻ ശ്രമിക്കവേ പ്രതിയെ നെയ്യാറ്റിൻകര പോലീസ് ഓടിച്ചിട്ട് പിടിച്ചു.പ്രതിയിൽ നിന്നും പിടിച്ചു എടുത്ത കഞ്ചാവും പ്രതിയെയും കോടതിയിൽ ഇന്നു ഹാജരാക്കി . സുരേഷ് മുമ്പ് പോലീസിനെ ആക്രമിച്ച കേസിലും മോഷണ കേസിലും പ്രതിയാണ് യെന്നു പോലീസ് പറഞ്ഞു. നെയ്യാറ്റിൻകര ഐ.എസ് എച്ച്.ഒ പ്രദീപ്കുമാർ , എസ്.ഐ സെന്തിൽ കുമാർ തുടങ്ങിയ പോലീസ് ഉദ്യോഗസ്ഥർ റെയിടിൽ പങ്കെടുത്തു . നെയ്യാറ്റിൻകരയിലെ നിരവധി സ്കൂൾ കേന്ദ്രീകരിച്ച് കഞ്ചാവ് മാഫിയ പിടിമുറക്കിയായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട് . സംശയം മുള്ളവരെ കേന്ദ്രീകരിച്ചും അന്വേഷണം നടന്നു വരുന്നു .