മാധ്യമ പ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ച് കടന്ന കേസില്‍ തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി രാധാകൃഷ്ണനെ റിമാൻഡ് ചെയ്തു
- 06/12/2019

മാധ്യമ പ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ച് കടന്ന കേസില്‍ തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി രാധാകൃഷ്ണനെ റിമാൻഡ് ചെയ്തു തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ച് കടന്ന കേസില്‍ തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി രാധാകൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തു. ക്രൈം 2218/ 2019 ,us 143 ,147 , 323,342 ,354 ,451 ,RW ,149 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത് .,കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെയും പേട്ട എസ്‌ഐയുടെയും നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രസ്‌ക്ലബ് സെക്രട്ടറിയെ അറസ്റ്റ് ചെയ്തത്. രാധാകൃഷ്ണന്റെ രാജി ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ പ്രസ്‌ക്ലബില്‍ പ്രതിഷേധം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് അറസ്റ്റ് ചെയ്യാനെത്തിയത്. പ്രസ്‌ക്ലബ്ബിലെ ഓഫീസിലെത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തു. പേട്ട പോലീസ് സ്‌റ്റേഷനിലേക്കാണ് രാധാകൃഷ്ണനെ കൊണ്ടുപോയിരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകയെ വീട്ടില്‍ അതിക്രമിച്ച് കടന്ന് സദാചാര പോലീസ് ചമഞ്ഞ് ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തുവെന്നാണ് കേസ്. അറസ്റ്റ് ചെയ്തുകൊണ്ടുപോകവെ പ്രസ്‌ക്ലബ്ബില്‍ പ്രതിഷേധം നടത്തിക്കൊണ്ടിരുന്ന വനിതാ മാധ്യമ പ്രവര്‍ത്തകര്‍ രാധാകൃഷ്ണനെ കൂവി വിളിച്ച് വരവേറ്റു. വനിതാ മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെയുണ്ടായ അതിക്രമത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. രാവിലെ മുതല്‍ തന്നെ രാധാകൃഷ്ണനെതിരെ നെറ്റ്‌വര്‍ക്ക് ഓഫ് വുമണ്‍ ഇന്‍ മീഡിയ പ്രവര്‍ത്തകര്‍ പ്രസ്‌ക്ലബ്ബ് സെക്രട്ടറിയുടെ ഓഫീസിന് മുന്നില്‍ പ്രതിഷേധം നടത്തിയിരുന്നു. അറസ്റ്റ് ചെയ്തതിന് ശേഷമാണ് ഇവര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.