ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനത്തിൽ :അനുസ്മരണ യോഗം
- 02/12/2019

ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനത്തിൽ :അനുസ്മരണ യോഗം......... നെയ്യാറ്റിൻകര: യുവമോർച്ച മുൻ സംസ്ഥാന ഉപാധ്യക്ഷനായിരുന്ന കെ.ടി.ജയകൃഷ്ണൻ മാസ്റ്ററുടെ ഇരുപതാം ബലിദാന ദിനം ആചരിച്ചു. നെയ്യാറ്റിൻകര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൃഷണൻ കോവിലിൽ നടയിൽ നടന്ന അനുസ്മരണ യോഗം. ബിജെപി ജില്ലാ ട്രഷറർ എൻ.പി.ഹരി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. യുവമോർച്ച നെയ്യാറ്റിൻകര നിയോജകമണ്ഡലം പ്രസിഡൻറ് ശ്രീലാൽ അദ്ധ്യക്ഷത വഹിച്ചു. യുവമോർച്ച സംസ്ഥാന സമിതി അംഗം ചന്ദ്രകിരൺ, മണവാരി രതീഷ്, യുവമോർച്ച നിയോജക മണ്ഡലം ജനറൽ സെക്രട്ടറി രാമേശ്വരം ഹരി, ബി.ജെ.പി മുൻസിപ്പൽ പ്രസിഡന്റ് രാജേഷ്, നഗരസഭ പാർലമെൻററി പാർട്ടി ലീഡർ ഷിബുരാജ്കൃഷ്ണ , മാറാടി അഖിൽ തുടങ്ങിയവർ അനുസ്മരണ യോഗത്തിൽ സംസാരിച്ചു. നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ പഞ്ചായത്ത് - ഏരിയ കമ്മിറ്റിയുടെയും യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രദ്ധാഞ്ജലികൾ നടന്നു.