നെഹ്‌റു കുടുംബത്തിന്റെ എസ്പിജി സുരക്ഷ പിന്‍വലിച്ചു
- 08/11/2019

നെഹ്‌റു കുടുംബത്തിന്റെ എസ്പിജി സുരക്ഷ പിന്‍വലിച്ചു ................ സിആര്‍പിഎഫ് Z-പ്ലസ് സുരക്ഷയായിരിക്കും ഇനി നെഹ്‌റു കുടുംബത്തിന് ലഭിക്കുക. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, സോണിയ ഗാന്ധി എന്നിവര്‍ക്കുള്ള സുരക്ഷയാണ് മാറ്റാന്‍ തീരുമാനിച്ചത്. ഇന്റലിജന്‍സ് ഏജന്‍സികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് തീരുമാനമെടുത്തത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ എസ്പിജി സുരക്ഷ എടുത്തുമാറ്റി മാസങ്ങള്‍ക്ക് പിന്നാലെയാണ് പുതിയ നടപടി. മന്‍മോഹനെതിരെ ആക്രമണമുണ്ടാകാനുള്ള സാധ്യത കുറവാണെന്ന ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഒക്ടോബറില്‍, രാഹുല്‍ ഗാന്ധിയുടെ സുരക്ഷയില്‍ മാറ്റം വരുത്തേണ്ടതുണ്ടെന്ന് ഇന്റലിജന്‍സ് അറിയിച്ചിരുന്നു. 2015 ന് ശേഷം രാഹുല്‍ ഗാന്ധി 1892 തവണ ബുള്ളറ്റ് പ്രൂഫ് ഇല്ലാത്ത വാഹനത്തില്‍ ഡല്‍ഹിയിലൂടെ യാത്ര ചെയ്തിട്ടുണ്ടെന്നും അദ്ദേഹം രാജ്യത്തിന്റെ പുറത്ത് സുരക്ഷ വേണ്ടെന്നാണ് ആവശ്യപ്പെടാറെന്നുമാണ് ഒക്ടോബറില്‍ സര്‍ക്കാര്‍ നിരീക്ഷിച്ചത്. നിലിവിലെ സാഹചര്യത്തില്‍ നെഹ്‌റു കുടുംബം സുരക്ഷാ ഭീഷണി നേരിടുന്നില്ലെന്നാണ് ആഭ്യന്തര വകുപ്പിന്റെ അവലോകന യോ്ഗത്തിന്റെ വിലയിരുത്തല്‍. നിലവില്‍ പ്രധാനമന്ത്രിയ്ക്കും നെഹ്‌റു കുടുംബത്തിനും മാത്രമാണ് എസ്പിജി സുരക്ഷ നല്‍കുന്നത്. ഇനി എസ്പിജി സുരക്ഷ ലഭിക്കുന്നത് പ്രധാനമന്ത്രിയ്ക്ക് മാത്രമായിരിക്കും. അതേസമയം, കേന്ദ്ര നീക്കത്തിന് പിന്നില്‍ വ്യക്തിവൈരാഗ്യമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹ്മദ് പട്ടേല്‍