എആർ ക്യാംപിലെ പോലീസ് ഉദ്യോഗസ്ഥൻ മരിച്ച സംഭവം :മുൻ ഡി സി .സുരേന്ദ്രനെ അറസ്റ്റുചെയ്തു.
- 20/08/2019

എആർ ക്യാംപിലെ പോലീസ് ഉദ്യോഗസ്ഥൻ മരിച്ച സംഭവം :മുൻ ഡി സി .സുരേന്ദ്രനെ അറസ്റ്റുചെയ്തു....പാലക്കാട് എആർ ക്യാംപ് കോൺസ്റ്റബിൾ അഗളി സ്വദേശി കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ക്യാംപ് മുൻ .ഡി. സി . എൽ .സുരേന്ദ്രനെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എസ്. ദേവദാസിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തു. സുരേന്ദ്രനെ ക്രൈംബ്രാഞ്ച് ഒാഫിസിൽ ചോദ്യം ചെയ്യുകയാണ്. മേലുദ്യോഗസ്ഥന്റെയും ,കോൺസ്റ്റബിൾമാരുടെയും പീഡനത്തെ തുടർന്ന് കുമാർ ആത്മഹത്യ ചെയ്തുവന്നാണ് കേസ്. ക്യാംപിൽ നിരന്തരപീഡനവും ജാതീയ അവഹേളനവും നേരിട്ടതായും കുമാറിന്റെ ആത്മഹത്യകുറിപ്പ് . കഴിഞ്ഞ മാസം 25 ന് ലക്കിടി റെയിൽവേ സ്റ്റേഷനു സമീപമാണ് കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്......സംഭവത്തിൽ ക്യാംപിലെ ഏഴു പൊലീസുകാരെ എസ്.പി.ജി. ശിവവിക്രമം സസ്പെൻഡ് ചെയ്തു. ഒറ്റപ്പാലം സിഐ അന്വേഷിച്ചിരുന്ന കേസ് പിന്നീട് സർക്കാർ ക്രൈംബ്രാഞ്ചിന് കൈമാറി. ആരോപണവിധേയർക്കെതിരെ കേസെടുത്ത ക്രൈംബ്രാഞ്ച് സ്പെഷൽ കോടതിക്കു റിപ്പോർട്ടു നൽകി.