കെ.എം. ബഷീറിൻറെ മരണത്തിൽ ദുരൂഹത ;വാഹനം തട്ടിയതോ ,ഇടിച്ചിട്ടതോ;ഡ്രൈവർ സീറ്റിൽ ശ്രീറാം എത്തിയത് എന്തിന് ;
- 11/08/2019

കെ.എം. ബഷീറിൻറെ മരണത്തിൽ ദുരൂഹത ;വാഹനം തട്ടിയതോ ,ഇടിച്ചിട്ടതോ;ഡ്രൈവർ സീറ്റിൽ ശ്രീറാം എത്തിയത് എന്തിന് ; ശ്രീറാം വെങ്കിട്ടരാമനും അപരിചിതയായ സ്ത്രീയും നില്‍ക്കുന്നത് കണ്ട് ബഷീര്‍ ഫോട്ടോ എടുത്തിരിക്കാം: അതിന്‍്റെ വൈരാഗ്യത്തില്‍ പിന്തുടര്‍ന്നു വന്നു കാറിടിച്ച് കൊല്ലാനുള്ള സാദ്ധ്യതയുണ്ടോ : മ്യൂസിയത്ത് അപകടം നടക്കുന്നതുവരെയുള്ള എല്ലാക്യാമറകളും ഒരേസമയം നിശ്ചലമായി : കൊല്ലപ്പെട്ട ബഷീറിന്‍്റെ മൊബൈല്‍ ഫോണ്‍ എവിടെ ?..മദ്യപിച്ചില്ലന്നു പറയുന്ന ശ്രീറാം ഒഴിഞ്ഞു നിന്ന ബഷീറിനെ ഇടിച്ചിട്ടതെൻദിനു . മാധ്യമപ്രവര്‍ത്തകനായ കെ.എം. ബഷീറിന്‍്റെ മരണത്തില്‍ സംശയങ്ങള്‍ ഉയരുന്നു. ബഷീറിന്‍്റെ മൊബൈല്‍ ഫോണുകളും നഷ്ടപ്പെട്ടിട്ടുണ്ട്. ബഷീര്‍ ഓഫീസ് നിന്നിറങ്ങിയ സമയംമുതല്‍ മ്യൂസിയത്ത് അപകടം നടക്കുന്നതുവരെയുള്ള എല്ലാക്യാമറകളും ഒരേസമയം നിശ്ചലമായതും സംശയത്തിന്‍്റെ ആക്കം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പത്ര പ്രവര്‍ത്തക യൂണിയന്‍ ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. കവടിയാര്‍ ജംഗ്ഷനിലുള്ള ഓഫീസില്‍ നിന്നിറങ്ങുമ്ബോള്‍ ശ്രീറാം വെങ്കിട്ടരാമനും അപരിചിതയായ സ്ത്രീയും നില്‍ക്കുന്നത് കണ്ട് ബഷീര്‍ ഫോട്ടോ എടുത്തിരിക്കാമെന്നും, അതിന്‍്റെ വൈരാഗ്യത്തില്‍ പിന്തുടര്‍ന്നുവന്നു കാറിടിച്ച് കൊല്ലാനുള്ള സാദ്ധ്യതയുണ്ടെന്നുമാണ് കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാകമ്മിറ്റി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. ഇടിയുടെ ആഘാതവും അവിടെ സംഭവിച്ച അപകടം നടന്ന സ്ഥലത്തിന്‍്റെ പ്രത്യേകതകളും, മൊബൈല്‍ ഫോണ്‍ കാണാതായതും, ക്യാമറകള്‍ ഒരേസമയം കണ്ണടച്ചതും, ഈ സംശയത്തിന് ബലം കൂട്ടുന്നു. ബഷീറിന്‍്റെ ബൈക്കിന് ചെയിസ് ചെയ്തു എന്ന സാഹചര്യം ഒഴിവാക്കാനാണ് ക്യാമറകള്‍ ഒന്നിച്ച് ഓഫ് ചെയ്തതെന്ന് സംശയിക്കുന്നു. ഏറ്റവും വിചിത്രമായിട്ടുള്ളത് മ്യൂസിയം പോലീസ് സ്റ്റേഷനിലെ ക്യാമറ പോലും പ്രവര്‍ത്തിച്ചിരുന്നില്ല എന്ന വാദമാണ്. ഇതിനെക്കുറിച്ചെല്ലാം വിശദമായ അന്വേഷണം വേണമെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍ ആവശ്യപ്പെടുന്നത് . തിരുവനന്തപുരത്തെ ഐ.എ.എസ്. ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന ഐ.എ.എസ്സുകാരുടെ ക്ലബ്ബിലാണ് മദ്യപാന പാര്‍ട്ടി നടന്നത്തിയിരുന്നത് എന്നു പറയപ്പെടുന്നു .തിരു വനന്തപുരം ജില്ലാകളക്ടറാണ് പാര്‍ട്ടിക്ക് നേതൃത്വം നല്‍കിയതെന്ന് സൂചനയുണ്ട് . എക്‌സിക്യൂട്ടിവ് മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാകളക്ടര്‍ നിയമവിരുദ്ധമായ മദ്യസല്‍ക്കാരത്തിന് കൂട്ടുനില്‍ക്കുന്നത് അത്യന്തം ഗുരുതരമായ കുറ്റകൃത്യമാണ്. ഇതിനെക്കുറിച്ച് അന്വേഷണം വേണമെന്നും സംഭവം നടന്നശേഷം ആരൊക്കെ പ്രതിക്ക് വേണ്ടി ഇടപെട്ടിട്ടുണ്ടെന്നത് വിശദമായി അന്വേഷിക്കണമെന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. പിജെ അരുണ്‍ എന്നയാളിട്ട പോസ്റ്റിലാണ് ഇ്ക്കാര്യം പറയുന്നത്. ഈ സാഹചര്യത്തിലാണ് വിവാദങ്ങള്‍ ആളികത്തുന്നത്. ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. എന്നാല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേട്ട് കൂടിയായ ജില്ലാ കളക്ടര്‍ക്കെതിരെ അന്വേഷണം നടത്താന്‍ പൊലീസിന് പരിമിതികളും ഉണ്ട്. ഇതെല്ലാം അന്വേഷണത്തേയും ബാധിക്കും. ഈ പരാതിയില്‍ വ്യക്തത വരുത്താന്‍ യൂണിയന്‍ തയ്യാറാകുന്നതുമില്ല. എന്നാല്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പത്രപ്രവര്‍ത്തകര്‍ ഈ വിവരം കൊണ്ടു വന്നിട്ടുണ്ട്