ഒളിവിൽ കഴിഞ്ഞ വിനുവിന്റെ കൊലയാളികൾ പോലീസ് പിടിയിലായി
- 03/06/2019

ഒളിവിൽ കഴിഞ്ഞ വിനുവിന്റെ കൊലയാളികൾ പോലീസ് പിടിയിലായി ഷാജി സഹായി, പല്ലൻ അനി പാറശാല: നാടിനെ നടുക്കിയ ആറയൂർ ആർ കെ വി ഭവനിൽ മുരുകന്റെ മകൻപാണ്ഡി ബിനു എന്ന് വിളിക്കുന്ന വിനുവിന്റെ കൊലയാളികളാണ് അബദ്ധത്തിൽ പോലീസ് പിടിയിലായത്. കഴിഞ്ഞ ഏപ്രിൽ23നാണ് വിനുവിനെ കൊന്ന് ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്. മൂന്ന് ദിവസത്തോളം പഴക്കം ചെന്ന ശരീരം അഴുകിയ നിലയിലായിരുന്നു.പ്രതികളെന്ന് സംശയിച്ചിരുന്ന ആറയൂർ കടമ്പാട്ട് പുത്തൻവീട്ടിൽ ഷാജി സഹായി പല്ലൻ അനി എന്നിവർ ഒളിവിൽ പോയിരുന്നു. ഷാജിയുടെ വീട്ടിൽ പരിശോധ ന നടത്തിയ പോലീസ് ഇയാളുടെ ബൈക്ക് കസ്റ്റഡിയിലെടുത്തിരുന്നു. ഒളിവിൽ പോയ ഷാജിയും അനിയും വീണ്ടും നാട്ടിലെത്തിയിട്ടും പോലീസ് പിടിക്കാത്തതിൽ നാട്ടുകാരിൽ അമർഷം ഉണ്ടാക്കിയിരുന്നു. ഷാജി കൊലപാതകത്തിന് ശേഷം ആറയൂരിൽ എത്തിയ KL O1S 8969 നീല സ്പ്ലെൺഡർ ബൈക്ക് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ഏപ്രിൽ 27 ന് പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഈ ബൈക്കിന്റെ ഉടമസ്ഥനെ ചോദ്യം ചെയ്താൽ പ്രതികളുടെ ഒളിസങ്കേതം അറിയാൻ കഴിയുമായിരുന്നെങ്കിലും പോലീസ് അതിന് തയ്യാറായില്ല എന്ന് ആക്ഷേപം ഉയർന്നിരുന്നു. വ്യാഴായ്ച തിരുവനന്തപുരം പവർഹൗസ് റോഡിനടുത്ത ബീവറേജസിൽ മദ്ധ്യം വാങ്ങാനെത്തിയ ഷാജി ചിലരുമായി തല്ലുണ്ടാക്കി ഇതിനെ തുടർന്ന് തമ്പാനൂർ പോലീസ് ഷാജിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പാറശാല പോലീസുമായി ബന്ധപ്പെട്ടപ്പോഴാണ് ഇയാൾ വിനുവിന്റെ കൊലപാതകത്തിൽ പോലീസ് അന്വാഷിക്കുന്ന ആളാണെന്ന് മനസ്സിലായത്. നെയ്യാറ്റിൻകര ഡിവൈഎസ്പി ഓഫീസിലെത്തിച്ച പ്രതിയെ വിശദമായി ചോദ്യം ചെയ്തതിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. ഷാജിയുടെ പിതാവ് കൃഷ്ണനെ അഞ്ച് വർഷം മുൻപ് ദുരൂഹ സാഹചര്യത്തിൽ കാണാതായതുമായി ബന്ധപ്പെട്ട് ഊമ പരാതി പോലീസിന് ലഭിച്ചിരുന്നു.ഇതേ തുടർന്ന് ഷാജി ആറയൂരിലെ സ്വന്തം വീടുപേക്ഷിച്ച് തിരുവനന്തപുരത്ത് വാടകക്ക് താമസിച്ചു വരികയായിരുന്നു. ഈ പരാതിയിൽ വിനു ഷാജിക്കെതിരായി മൊഴി നൽകിയതും ഒരു വർഷം മുൻപ് ഷാജിയെ ചില ഗുണ്ടകൾ മർദിച്ചതിന് വിനു കൂട്ടുനിന്ന തിലെ ഷാജിയുടെ പ്രതികാരമാണ് കൊലക്ക് കാരണമായതെന്ന് പോലീസ് പറയുന്നു . മൂന്നാം പ്രതിയായി പോലീസ് അറസ്റ്റ് ചെയ്ത് റിമാന്റിൽ കഴിയുന്ന കുരുവിക്കാട്ടിൽ ദിവാകരൻ മകൻ ദീപേന്ദ്രകുമാറിന്റെ അറസ്റ്റും വിവാദമായിരുന്നു. പാറശാല എസ്ഐ മനപൂർവ്വം കേസിൽ പ്രതിയാക്കിയതാണെന്ന് ചൂണ്ടിക്കാട്ടി ദീപേന്ദ്രകമാറിന്റെ അച്ഛൻ ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഏപ്രിൽ 30ന് പാറശാല പോലീസ് അറിയിച്ചതനുസരിച്ച് സ്റ്റേഷനിൽ ഹാജരായ ദീപേന്ദ്രകമാറിനെ മെയ് 14 വരെ പോലീസ് സറ്റേഷനിൽ വച്ച് ക്രൂരമായി മർദ്ദിച്ച ശേഷം കുറ്റം സമ്മതിപ്പിക്കുകയായിരുന്നു എന്ന് ചൂണ്ടിക്കാട്ടി ദിവാകരൻ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ റിമാന്റ് ചെയ്യുകയായിരുന്നു. . ഷാജിയുടെ പോലീസിലെ സ്വധീനത്തെ ചൊല്ലി അനവധി വിവാദങ്ങൾ പോലീസിനെതിരായി പ്രചരിച്ചിരുന്നു.ഒന്നുംരണ്ടും പ്രതികൾ അറസ്റ്റിലായതോടെ വിവാദങ്ങൾക്ക് താൽക്കാലിക വിരാമമായിരിക്കുകയാണ്.