കഞ്ചാവുമാഫിയായുടെ ആക്രമണം ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥി ആശുപത്രിയില്‍
- 13/05/2019

കഞ്ചാവുമാഫിയായുടെ ആക്രമണം ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥി ആശുപത്രിയില്‍ രതികുമാര്‍ നെയ്യാറ്റിന്‍കര:നെയ്യാറ്റിന്‍കരയില്‍ കഞ്ചാവുമാഫിയാ യുടെ ആക്രമണം ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥി ആശുപത്രിയില്‍.. നെയ്യാറ്റിന്‍കര വഴുതൂര്‍, വിശാഖത്തില്‍ രതീഷ് കുമാര്‍ ആണ് കഴിഞ്ഞ ദിവസം വഴുതൂരിലുള്ള കഞ്ചാവുമാഫിയയുടെ ആക്രമണത്തില്‍ പരിക്കേറ്റു ആശുപത്രിയിലായത്. മര്‍ദ്ദനമേറ്റ് അവശനിലയിലായ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികൂടിയായ രതീഷ് കുമാര്‍ ആദ്യം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും പിന്നിട് മെഡിക്കല്‍ കോളെജ് ആശുപത്രിയിലെത്തി തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സ തേടി. തലയിലും നടുവിനും കല്ലുകൊണ്ട് പരിക്കേറ്റ അവശയായ വിദ്യാര്‍ത്ഥിയെ റഫര്‍ ചെയ്ത് മെഡിക്കല്‍ കോളെജ് ആശുപത്രിയിലെത്തി ചികില്‍സ തേടി. ഇതിനു മുന്‍പും വിദ്യാര്‍ത്ഥിയെയും അമ്മയേയും നിരന്തരം കഞ്ചാവ് മാഫിയ ഉപദ്രവിച്ചിരുന്നു. കാറിന്‍റെ ടയറിലെ കാറ്റഴിച്ചു വിടുക. ഇലട്രിസിറ്റി മീറ്ററില്‍ കേടുപാടുണ്ടാക്കി രാത്രി സമയങ്ങളില്‍ വൈദ്യുതി വിച്ഛേദിച്ച് ഇരുട്ടിലാക്കുക, ജനല്‍ പാളിയിലെ ഗ്ലാസുകള്‍ എറിഞ്ഞു പൊട്ടിക്കല്‍ സ്ക്കൂട്ടര്‍ കയറ്റി കൊലപ്പെടുത്താന്‍ ശ്രമിക്കുക,കമ്പി പൈപ്പ് ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുക പതിവായിരുന്നു . .ഇക്കാരണങ്ങള്‍ കാണിച്ച് നെയ്യാറ്റിന്‍കര എസ്.ഐ, സി.ഐ, വനിതാ സെല്‍ എസ്.ഐ, വനിതാ സെല്‍ സി.ഐ, റൂറല്‍ എസ്.പി. എന്നിവര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയില്ലാന്നു പരാതിയുണ്ട് . വഴുതൂര്‍ ഭൂപണയ ബാങ്കിനു സമീപം കച്ചവടം നടത്തുന്ന കുടുംബമാണ് ആക്രമണത്തിന് പിന്നില്‍ എന്ന് പരക്കെ പരാതിയുണ്ട്.കട്ടാക്കട കാക്കാമുഗള്‍ സ്വദേശിയായ കുടുംബം ബാങ്ക് ജംഗ്ഷനു സമീപം കഞ്ചാവ് മൊത്തവ്യാപാരം നടത്തുന്നതായി വിവരങ്ങള്‍ പുറത്തു വരുന്നുണ്ട് .നെയ്യാറ്റിന്‍കര ഡി വൈ.എസ്പി സിന്നിഡെന്നിസ്ന് കുടുംബം പരാതി നല്‍കിയതിനെ തുടര്‍ന്ന് കേസ് എടുത്തു നടപടി സ്വീകരിക്കാന്‍ ഐ എസ് എഛ് ക്കു നിര്‍ദേശം നല്‍കി .. ഫോട്ടോ ; കഞ്ചാവുമാഫിയാ യുടെ ആക്രമണ?ത്തില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥി രതീഷ് ആശുപത്രിയില്‍