വിധവകളെ വീട് കയറി ആക്രമിച്ച സംഭവം : നീതി ലഭിച്ചില്ല ;ഇക്കുറി ആർക്കും വോട്ടില്ല
- 08/04/2019

വിധവകളെ വീട് കയറി ആക്രമിച്ച സംഭവം : നീതി ലഭിച്ചില്ല ;ഇക്കുറി ആർക്കും വോട്ടില്ല ;; നെയ്യാറ്റിൻകര ; വിധവകളെ വീട് കയറി ആക്രമിച്ച സംഭവം : നീതി ലഭിച്ചില്ല ;ഇക്കുറി ആർക്കും വോട്ടില്ല .നെയ്യാറ്റിൻകര ,കീഴേത്തോട്ടം ,കലിങ്ക വിളാകം പുത്തൻ വീട്ടിൽ കമലാക്ഷി [85 ],ലീല [65 ],ഗീത [40 ],എന്നീ വിധവകളാണ് വീടുകയറി ആക്രമിച്ച സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകി യിട്ടും നടപടിയില്ല .വർഷങ്ങളായി സമീപവാസി വത്സലൻ ഇവരുടെ വീട്ടിലെത്തി അക്രമം അഴിച്ചുവിടുന്നത് പതിവാകുന്നു .നിർമാണത്തിലിരിക്കുന്ന വീട് തകർക്കുക ,വീടിനുള്ളിൽ കടന്ന് ഭക്ഷണം തട്ടി തെറിപ്പിക്കുക ,പണം കവരുക ,പതിവാകുന്നു ..പോലീസിൽ പരാതി നൽകിയാൽ പാറശാല പോലീസ് അക്രമം അഴിച്ചുവിടുന്ന വരുടെ കൂടെയാണെന്ന് കമലാക്ഷി [85 ],ലീല [65 ],ഗീത [40 ],എന്നീ വിധവകൾക്ക് ആക്ഷേപമുണ്ട് .ചില പ്രാദേശിക നേതാക്കളുടെ സ്വാധീനം വത്സലനു ണ്‌ടെന്നു ഇവർ പറയുന്നു . സ്വാധീനത്തിൽ വഴങ്ങി പാറശാലയിലെ പോലീസ് ഉദ്യോഗസ്ഥരും രംഗത്തുണ്ട് .അഞ്ചോളം പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല .നീതി തേടി ഉന്നത ഉദ്യോഗസ്ഥർക്കും ,ജില്ലാ കളക്ടർക്കും പരാതി നൽകി കാത്തിരിക്കയാണ് മൂവരും .ഈ വിഷയത്തിൽ മാറി വന്ന നെയ്യാറ്റിൻകര എ.എസ്.പി . സുനി ഡെന്നിസ് അന്വേ ഷിക്കും എന്ന് പറയുന്നുണ്ടങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല .വോട്ടു തേടി മൂന്ന് മുന്നണികളും സമീപിച്ചെങ്കിലും ആർക്കും വോട്ടു ചെയ്യില്ലെന്നുറച്ചു നിൽക്കുകയാണ് മൂവരും .