• 14 September 2025
  • Home
  • About us
  • News
  • Contact us

തിരുവനന്തപുരം ലോക്സഭാ മണ്ഡലം നിലനിർത്താൻ ശശി തരൂരും ,തിരിച്ചു പിടിക്കാൻ സി.ദിവാകരനും വിജയ മുറപ്പിക്കാൻ കുമ്മനവും .

  •  
  •  05/04/2019
  •  


തിരുവനന്തപുരം ലോക്സഭാ മണ്ഡലം നിലനിർത്താൻ ശശി തരൂരും ,തിരിച്ചു പിടിക്കാൻ സി.ദിവാകരനും വിജയ മുറപ്പിക്കാൻ കുമ്മനവും . 2009ലാണ് ശശി തരൂര്‍ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി എത്തുന്നത്. സിപിഐ സ്ഥാനാര്‍ഥി പി. രാമചന്ദ്രന്‍ നായര്‍ക്കെതിരെ 99,998 വോട്ടിന്റെ ഭൂരിപക്ഷം നേടാന്‍ തരൂരിനായി. കഴിഞ്ഞ തിരഞ്ഞെടുപ്പിലും വിജയം ആവര്‍ത്തിച്ചു.േദശീയ പാതാ വികസനം, മോദി സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ എൽഡി എഫ് ഇന്റെ ഭരണ പരാജയം തുടങ്ങിയവ പ്രചരണത്തിൽ പ്പെടുന്നു ‘കഴക്കൂട്ടം - കാരോട് ദേശീയപാതാ വികസനത്തിന് 2012ല്‍ ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം ഇറക്കി. നിലവില്‍ 80% ജോലികള്‍ പൂര്‍ത്തിയാക്കി അഭിമാനകരമായി നേട്ടം സ്വന്തമാക്കാന്‍ കഴി​​ഞ്ഞു​എന്ന് തരൂര്‍ പറയുന്നു . ഇത്തവണ തലസ്ഥാന നഗരത്തിലെ വോട്ടര്‍മാര്‍ മാറിച്ചിന്തിക്കുമെന്ന വിശ്വാസത്തിലാണ് ദിവാകരന്‍. മണ്ഡലത്തിലെ വികസന പ്രശ്നങ്ങള്‍ ഓരോന്നായി സ്ഥാനാര്‍ഥി ചൂണ്ടിക്കാണിക്കുന്നു. ‘പത്തു വര്‍ഷം പദവിയിലുണ്ടായിട്ടും റെയില്‍വേ വികസനത്തിനോ വിമാനത്താവള വികസനത്തിനോ നടപടികള്‍ സ്വീകരിക്കാന്‍ ഇവിടുത്തെ ജനപ്രതിനിധിക്കു സാധിച്ചിട്ടില്ല. ജയിച്ചാൽ റെയില്‍വേ വികസനം അടക്കമുള്ള കാര്യങ്ങളില്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തുമെന്നു ജനങ്ങള്‍ക്ക് ഉറപ്പു നല്‍കുന്നു’ - സി. ദിവാകരന്‍ പറഞ്ഞു. മോദി സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങളും മണ്ഡലത്തിലെ വികസന പ്രശ്നങ്ങളുമാണ് നേതാക്കള്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.കഴിഞ്ഞ തവണ നിയമസഭയിലേക്കാണ് വോട്ട് ചോദിച്ചു വന്നതെങ്കില്‍ ഇക്കുറി ലോക്‌സഭയിലേക്കാണെന്നു മാത്രം. എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകണം’ - പേരൂര്‍ക്കട ഹാര്‍വിപുരം കോളനി നിവാസികളോട് കുമ്മനം അഭ്യര്‍ഥിക്കുന്നു. ബിജെപി ഏറെ പ്രതീക്ഷ പുലര്‍ത്തുന്ന തിരുവനന്തപുരം മണ്ഡലത്തില്‍ കുമ്മനം സ്ഥാനാര്‍ഥിയായതോടെ പ്രവര്‍ത്തകര്‍ ആവേശത്തിലാണ്.

Top News

ഓണക്കാലത്തു മയക്കുമരുന്നു വേട്ടയുമായി നെയ്യാറ്റിൻകര പോലീസ്; ഡിവിഷനിൽ.പോലീസ് പരിശോധന ശക്തമാക്കി


നെയ്യാര്‍മേള ഓഗസ്റ്റ് 29ന്; സമ്മാന കൂപ്പണ്‍ വിതരണോത്ഘാടനം


പത്താമത് നെയ്യാര്‍ മേള ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 14 വരെ


ആൾ കേരള നൃത്തനാടക അസോസ്സിയേഷൻ സമ്മേളനം


ഒഴുക്കിൽ പെട്ടുപോയ 18 കാരനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.


എൺപതിന്റെ നിറവിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ തോമസ് ജോസഫ്


All News

© All Rights Reserved in Yours Media Tv. | Website designed and developed by RoyalStar