പത്തനംതിട്ടയിലെ സ്ഥാനാർഥിയായി കെ.സുരേന്ദ്രനെ പ്രഖ്യാപിച്ച് ബിജെപി. മൂന്നാം ഘട്ട പട്ടികയിലാണ് സുരേന്ദ്രൻ സ്ഥാനം പിടിച്ചത്. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് 13 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. അന്ന് പത്തനംതിട്ട ഒഴിച്ചിടുകയും ചെയ്തു. ഇതിനു പിന്നാലെ കോൺഗ്രസ് നേതാവ് പി.ജെ.കുര്യൻ അവിടെ മൽസരിക്കുമെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുകയും ചെയ്തു.