ശൗചാലയം നിഷേധിച്ചതിൽ പ്രതിക്ഷേധിച്ചു ഇക്കുറി വോട്ടിടില്ല ; അംഗപരിമിതയും വിധവയും
- suresh
- 13/03/2019

നെയ്യാറ്റിൻകര ; ശൗചാലയം നിഷേധിച്ച തിൽ പ്രതിക്ഷേധിച്ചു അംഗപരിമിതയും ,വിധവയും ഏപ്രിൽ 23 നു നടക്കുന്ന ലോക്സഭാ ഇലക്ഷൻ ബഹിഷ്കരിക്കും .നെയ്യാറ്റിൻകര നഗര ഐണിയറത്തല വീട്ടിൽ ,ബേബി 65യും ,മണിച്ചി 47 ഉം വർഷങ്ങളായി താൽക്കാലികമായി നിർമ്മിച്ച ശൗചാലയ മാണ് ഉപയോഗിക്കുന്നത് .വാർഡ് കൗൺസിലർ സുരേന്ദ്രൻ വീടിൻറെയും ,താൽക്കാലികമായി നിർമ്മിച്ച ശൗചാലയത്തിന്റെയും ഫോട്ടോ എടുത്തു കൊണ്ട് പോയിരുന്നു .നാളിതു വരെ ശൗചാലയം നിർമ്മിക്കാൻ നടപടികളായില്ല .താൽക്കാലിക ശൗചാലയം ഫ്ളക്സ് ബോർഡുകൾ കൊണ്ട് മറച്ചിട്ടുണ്ട് .ഇതിനു വാതില് കളില്ല ഒരു പഴം തുണി തൂക്കിയിട്ടാണ് വാതിൽ നിർമിച്ചിരിക്കുന്നത് .അംഗപരിമിതയായ മണിച്ചിക്കും ,വിധവയായ ബേബിയും ഉപയോഗിക്കുന്നത് താൽക്കാലികമായി നിർമ്മിച്ച ശൗചാലയമാണ് .വോട്ടർ പട്ടിക പരിശോധനയുടെ ഭാഗമായി എൽഡി എഫ് ,ബിജെപി ,കോൺഗ്രസ് പ്രവർത്തകർ വീട് കയറി വന്നപ്പോൾ എല്ലാവരോടും ശൗചാലയ ത്തിന്റെ കാര്യമാണ് ബേബിക്ക് പറയാനുള്ളത് .ഇക്കുറി പോളിംഗ് ബൂത്തിലേക്കില്ല എന്നു ഇവർ പ്രഘ്യപിച്ച് കഴിഞ്ഞു . കേന്ദ്ര സർക്കാരും ,കേരള സർക്കാരും ,സ്ത്രീകൾക്കായി നിരവധി പദ്ധതികൾ നടപ്പിലാക്കുന്നതിനിടയിൽ നെയ്യാറ്റിൻകര നഗരസഭ ഇവരെ പരിഗണിക്കാഞ്ഞതിൽ നാട്ടുകാർക്ക് ആക്ഷേപം ഉണ്ട് .ശൗചാലയത്തിനു നെയ്യാറ്റിൻകര നഗരസഭ ബജറ്റിൽ തുക ഉൾക്കൊള്ളിച്ചിട്ടുണ്ട് .എങ്കിലും നടപടിയില്ല . ഫോട്ടോ ;നെയ്യാറ്റിൻകര മണലൂരിൽ അംഗപരിമിതക്കും ,വിധവക്കും ഉപയോഗിക്കാനുള്ള ശൗചാലയം