• 15 September 2025
  • Home
  • About us
  • News
  • Contact us

അമ്മയും മാനസിക വൈകല്യ മുള്ള മകനെയും ആക്രമിച്ച സംഭവം; KSRTC ബസ് ജീവനക്കാർക്ക് പണി കിട്ടും .

  •  D.Sajeevu vattavila
  •  06/02/2019
  •  


അമ്മയും മാനസിക വൈകല്യ മുള്ള മകനെയും ആക്രമിച്ച സംഭവം; KSRTC ബസ് ജീവനക്കാർക്ക് പണി കിട്ടും . ബാലരാമപുരം;അമ്മയും മാനസിക വൈകല്യ മുള്ള മകനെയും ആക്രമിച്ച സംഭവം; KSRTC ബസ് ജീവനക്കാർക്ക് പണി കിട്ടും . ആക്രമണം നടന്ന സമയത്തു പോലീസിനെ അറിയിക്കുവാനോ ,ആക്രമണം നടത്തിയവരെ രക്ഷപ്പെടാൻ അനുവദിക്കാതെ തടഞ്ഞു വയ്ക്കാനോ മുതിരാതെ കണ്ടക്ടർക്കും, ഡ്രൈവറും സ്ഥലം കാലിയാക്കുകയായിരുന്നു . ജീവനക്കാർക്കെതിരെ അമ്മയും മാനസിക വൈകല്യ മുള്ള മകനും അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട് .അമ്മയും മാനസിക വൈകല്യ മുള്ള മകനെയും ബസ്സിൽ വച്ച് ആക്രമിക്കാൻ ശ്രമിച്ച ശ്രീകുമാർ ,റസ്സാലവുമാണ് മാറനല്ലൂർ പോലീസിന്റെ പിടിയിലായത്.ഇന്നലെ രാവിലെ 11.30 മണിയോടെ കോട്ടമുകൾ ജം ഗഷന് സമീപം വെച്ചാണ് സംഭവം. ക്ഷേത്ര ദർശനത്തിനായി പോകുകയായിരുന്ന അമ്മയും മകനുമാണ് ഇവരുടെ ആക്രമണത്തിന് ഇരയായത്. അമ്മയെ ആക്രമിക്കുന്നതു കണ്ട് തടയാൻ ശ്രമിച്ച മനസ്സിക വൈകല്യമുള്ള മകൻ രതീഷ് (19) നെ സംഘം ക്രൂരമായി മർദിക്കുകയായിരുന്നു. മർദ്ദനമേറ്റ യുവതിയും മകനും നെയ്യാറ്റിൻകര തല്ലക്കാശുപത്രിയിൽ ചികിത്സ തേടി.മദ്യലഹരിയിലായിരുന്ന ഒരു സംഘം പേരാണ് ആക്രമണം നടത്തിയത്. കോട്ടമുകൾ ബസ്സ് സ്റ്റോപ്പെത്തിയപ്പോൾ ബസ്സ് നിർത്തി ഇവർ സ്ത്രീയെ ബലമായി കൈയ്യിൽ പിടിച്ചു വലിച്ചിറക്കുകയായിരുന്നു. തടയാൻ ശ്രമിച്ച മകൻ രതീഷിന്റെ മുഖത്തടിക്കുകയും ഷർട്ട് വലിച്ചു കീറുകയും ചെയ്തു.നാട്ടുകാർ എത്തിയപ്പോൾ സംഘം ഓടി രക്ഷപ്പെടുകയായിരുന്നു.എന്നാൽ രതീഷ് മൊബൈലിൽ പകർത്തിയ ചിത്രത്തിന്റെ സഹായത്തോടെ മാറനല്ലൂർ എസ്.എച്ച്.ഒ ആർ.സജീവിന്റെ നേത്രത്വത്തിൽ പോലീസുകാരായ അനിൽ ,അരുൺ എന്നിവർ ചേർന്ന് പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ വലയിലാക്കുകയായിരുന്നു. കേസ് ഒതുക്കി തീർക്കാൻ നിരവധി പേർ മാറനല്ലൂർ സ്റ്റേഷനിൽ എത്തിയെങ്കിലും യുവതി പരാതിയിൽ ഉറച്ചു നിൽക്കുകയായിരുന്നു

Top News

ഓണക്കാലത്തു മയക്കുമരുന്നു വേട്ടയുമായി നെയ്യാറ്റിൻകര പോലീസ്; ഡിവിഷനിൽ.പോലീസ് പരിശോധന ശക്തമാക്കി


നെയ്യാര്‍മേള ഓഗസ്റ്റ് 29ന്; സമ്മാന കൂപ്പണ്‍ വിതരണോത്ഘാടനം


പത്താമത് നെയ്യാര്‍ മേള ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 14 വരെ


ആൾ കേരള നൃത്തനാടക അസോസ്സിയേഷൻ സമ്മേളനം


ഒഴുക്കിൽ പെട്ടുപോയ 18 കാരനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.


എൺപതിന്റെ നിറവിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ തോമസ് ജോസഫ്


All News

© All Rights Reserved in Yours Media Tv. | Website designed and developed by RoyalStar