അമരവിള- മാരായമുട്ടം-ആര്യങ്കോട്-ഒറ്റശേഖരമംഗലം റോഡ് പണികൾ അവസാന ഘട്ടത്തിലേക്ക്
- sajeev.D Neyyattinkara
- 05/02/2019

അമരവിള- മാരായമുട്ടം-ആര്യങ്കോട്-ഒറ്റശേഖരമംഗലം റോഡ് പണികൾ അവസാന ഘട്ടത്തിലേക്ക് സ്ഥലമേറ്റെടുക്കൽ , സൈഡ് വാൾ , ഓട നിർമ്മാണം തുടങ്ങിയവക്ക് ശേഷം അമരവിള- മാരായമുട്ടം-ആര്യങ്കോട്-ഒറ്റശേഖരമംഗലം റോഡിന്റെ മെക്കാഡം റബറൈസ്ഡ് ടാറിങ്ങിന് ഇന്ന് അമരവിളയിൽ തുടക്കമായി . ഈ റോഡിന്റെ ആദ്യഭാഗം (അമരവിള മുതൽ പൂവൻകാല വരെ ) നെയ്യാറ്റിൻകര മണ്ഡലത്തിലും ബാക്കി ഭാഗം പാറശ്ശാല മണ്ഡലത്തിലുമാണ് . ദീർഘ നാളായി പൊട്ടി പൊളിഞ്ഞു കിടന്ന ഈ റോഡിനെ ആധുനിക രീതിയിൽ നവീകരിക്കുന്നതിന് കിഫ്‌ബി വഴി 27 കോടി രൂപയാണ് LDF സർക്കാർ വകയിരുത്തിയിട്ടുള്ളത് . ഇന്റർലോക്ക് നടപ്പാത , പാലം , കൽവെർട്ടറുകൾ , ഓട നിർമ്മാണം, ബസ് കാത്തിരുപ്പ് കേന്ദ്രങ്ങൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടും പണികൾ വിവിധ ഘട്ടങ്ങളായി പുരോഗമിക്കുമ്പോഴും രാഷ്ട്രീയ ലാക്കോടെ കള്ളപ്രചാരണവുമായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഒരു കൂട്ടർ രംഗത്ത് വന്നിരുന്നു . പാറശാല , നെയ്യാറ്റിൻകര MLA മാരുടെ നിരന്തര ഇടപെടലിലൂടെയാണ് ഈ റോഡ് സാക്ഷാത്കരിക്കപ്പെടുന്നത്