കേടായ ട്രാഫിക് പോലീസ് വാഹനം വഴിമുടക്കിയാകുന്നു .
- sajeeve
- 14/01/2019

കേടായ ട്രാഫിക് പോലീസ് വാഹനം വഴിമുടക്കിയാകുന്നു . നെയ്യാറ്റിന്‍കര :?നെയ്യാറ്റിന്‍കര? ട്രാഫിക് പോലീസ് സ്റ്റേഷനിലെ വാഹനം പോലീസിനും നാട്ടുകാര്‍ക്കും വഴിമുടക്കിയാകുന്നു .പഴക്കമുള്ള പോലീസ് വാഹനം മിക്കപ്പോഴും വഴിയില്‍ കേടായിക്കിടന്നു വഴിതടസ്സമുണ്ടാക്കാറുണ്ട് .ട്രാഫിക് പോലീസ് പെട്ടന്ന് തന്നെ പോലീസ് വാഹനം തള്ളി മാറ്റുന്നതും പതിവ് കാഴ്ച .അത്യാവശ്യ ഘട്ടങ്ങളിലൊന്നും വാഹനം ഉപകാരിയല്ല ബാലരാമപുരം മുതല്‍ ഉദയം കുളങ്ങര വരെയുള്ള ദേശീയ പാതയില്‍ കുറ്റവും കുറവും ഉള്ള ഈ പോലീസ് ജീപ്പ് ഓടിയെത്താറില്ല സ്റ്റാര്‍ട്ടിങ് ട്രെ ബിളും മറ്റു കേടുപാടുകളും വാഹനത്തിനുണ്ട് .പഴയതായാലും മറ്റൊരു പോലീസ് വാഹനം നെയ്യാറ്റിന്‍കര? ട്രാഫിക് പോലീസ് സ്റ്റേഷനിലേക്ക് അനുവദിക്കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ് .സിറ്റി വിട്ടാല്‍ ഏക ട്രാഫിക് പോലീസ് സ്റ്റേഷനാണു നെയ്യാറ്റിന്‍കര .