വീഡിയോ കാണാം : ബാലരാമപുരത്തു ബൈക്ക് യാത്രികര്‍ അഴിഞ്ഞാടി ;കെ.എസ്.ആര്‍.ടി.സി.ബസ്സിന്‍റെ ചില്ലുകള്‍ തകര്‍ത്തു
- Naveen
- 22/12/2018

ബാലരാമപുരത്തു ബൈക്ക് യാത്രികര്‍ അഴിഞ്ഞാടി ;കെ.എസ്.ആര്‍.ടി.സി.ബസ്സിന്‍റെ ചില്ലുകള്‍ തകര്‍ത്തു നെയ്യാറ്റിന്‍കര:നെയ്യാറ്റിന്‍കര ബൈക്ക് യാത്രികര്‍ അഴിഞ്ഞാടി ;കെ.എസ്.ആര്‍.ടി.സി.ബസ്സിന്‍റെ ചില്ലുകള്‍ തകര്‍ത്തു. കഴിഞ ദിവസം രാത്രിയില്‍ 9.20 നു ബാലരാമപുരത്തിനും നെയ്യാറ്റിന്‍കരയിക്കും ഇടയിലുള്ള ദേശീയ പാതയിലാണ് സംഭവം .കായംകുളത്തു നിന്ന് തിരുവനന്ദപുരം വഴി നെയ്യാറ്റിന്‍കര ഭാഗത്തേക്ക് വന്ന കെ.എസ്.ആര്‍.ടി.സി ബസ്സാണ് ബൈക്ക് യാത്രികരുടെ വിരട്ടലില്‍ അപകടങ്ങളില്‍ പെട്ട തു്. വെടിവച്ചാന്‍കോവില്‍ മുതല്‍ റോഡില്‍ നല്ല ട്രാഫിക് ബ്ലോക്കായിരുന്നു.അവിടം മുതലേ ബൈക്ക് യാത്രികര്‍ ബസ്സിനൊപ്പം ഉണ്ടായിരുന്നു . ബാലരാമപുരം ജംഗഷനില്‍ ബസ്സ് എത്തിയ സമയം വലതു വശത്ത് കൂടി വന്ന ബൈക്ക് യാത്രികനും കെ.എസ്.ആര്‍.ടി.സി ഡ്രൈവറും തമ്മില്‍ വാക്കേറ്റമുണ്ടായതായി ഡ്രൈവറെ അസഭ്യം പറഞ്ഞതായും ബസ്സില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ പറയുന്നു: തുടര്‍ന്ന് ബൈക്ക് യാത്രികന്‍റെ കൂട്ടുകാരും സഹായികളും ഡ്രൈവറുമായി വാക്കേറ്റത്തിലായി ഇവരെക്കണ്ടു ഭയന്ന ഡ്രൈവര്‍ വിരണ്ട് നെയ്യാറ്റിന്‍കര ഭാഗത്തേക്ക് ദേശീയ പാതയിലൂടെ നീങ്ങി പതിനഞ്ചോളം ബൈക്ക് യാത്രികര്‍ ബസ്സിനെ പിന്‍തുടര്‍ന്നതായി യാത്രക്കാര്‍ പറയുന്നു.ദേശീയ പാതയില്‍ ഇടക്ക് ബസ്സിനു നേരേ കല്ലേറും ഉണ്ടായി. സ്ത്രീകള്‍ ഷട്ടര്‍ ഇട്ടാണ് എറി ലേല്‍ക്കാതെ രക്ഷപ്പെട്ട ത്. കല്ലേറില്‍ ബസ്സിന്‍റെ മുന്‍പിലും പിന്നിലും ഉള്ള ഗ്ലാസ്സ് തകര്‍ന്നിട്ടുണ്ട്.വഴിയില്‍ പലയിടത്തും ബസ്സിനെ ചെറുത്തു നിര്‍ത്താന്‍ യുവാക്കള്‍ ശ്രമിച്ചതായി യാത്രക്കാര്‍ പറയുന്നുണ്ട് ,നെയ്യാറ്റിന്‍കര പോലീസ് ഡ്രൈവറെ കസ്റ്റഡിയില്‍ എടുത്തു .പരിശോധനയില്‍ ഡ്രൈവര്‍ രാജന്‍ മദ്യപിച്ചിട്ടില്ലെന്ന് നെയ്യാറ്റിന്‍കര പോലീസ് പറഞ്ഞു . യഥാസമയത്തു പോലീസ് എത്തിയതും ഡ്രൈവറെ പോലീസ് സ്റേഷനിലേക്കു കൂട്ടികൊണ്ടു പോയതും സംഘര്‍ഷം ഒഴിവായി .കെ.എസ്.ആര്‍.ടി.സി അധികാരികള്‍ ബസ്സ് തകര്‍ത്തതുമായി ബന്ധപ്പെട്ട് പോലീസിന് പരാതി നല്‍കിയിട്ടുണ്ട്.അന്‍പതിനായിരം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് നെയ്യാറ്റിന്‍കര എ.ടി.ഓ.പള്ളിച്ചല്‍ സജീവ് അറിയിച്ചു. എന്നാല്‍ ബൈക്ക് തട്ടിയതിനു ആരും പരാതി നല്‍കിയിട്ടില്ല . ഇതു് സംബന്ധിച്ച് കുടുതല്‍ വിവരങ്ങള്‍ ശേഖരിക്കുമെന്ന് പോലീസ്.ബാലരാമപുരം വഴിമുക്ക് ,നേമം ,പ്രാവച്ചമ്പലം തുടങ്ങിയ ഇടങ്ങളില്‍ സമീപ ദിവസങ്ങളില്‍ സാമൂഹ്യ വിരുദ്ധര്‍ അഴിഞ്ഞാടുന്നുണ്ട് .സ്വാധീനത്തില്‍ ഇവര്‍ക്കെതിരെ കേസ് എടുക്കാറില്ലന്ന് ആക്ഷേപമുണ്ട് .വഴിമുക്കില്‍ ചപ്പാത്തിക്കടയില്‍ ജീവനക്കാരനെ ആക്രമിച്ച പ്രതികളും രെക്ഷ പ്പെട്ടിരുന്നു . ഇവരുടെ ബന്ധുക്കളാണ് സായുധ പോലീസ് സേനയിലെ ഉദ്യോഗസ്ഥരെ യൂണിവേഴ്സിറ്റി കോളേജ് നു സമീപം ആക്രമിച്ചത് .അതും വിവാദമായിരുന്നു