റിട്ടയർ ചെയ്ത പോലീസ് ഉദ്യോഗസ്ഥർ പോലീസ് സ്റ്റേഷനുകളിൽ ഗ്രേവ് ക്രൈം കേസ് എഴുത്തിൽ
- 10/12/2018

.തിരുവന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര പോലീസ് സബ് ഡിവിഷനിൽ പ്രധാന പോലീസ് സ്റ്റേഷനുകളിൽ ശബരിമല മണ്ഡല, മകര വിളക്കുമായി ബന്ധപ്പെട്ട് ട്രഫിക് ഡ്യൂട്ടിക്ക് റിട്ടയർ ചെയ്ത പോലീസ് ഉദ്യോഗസ്ഥരെ താൽക്കാലികമായി എടുത്തിരുന്നു .നഗരങ്ങളിൽ ട്രാഫിക് നിയന്ത്രണം നടത്തുക എന്നതായിരുന്നു ലക്‌ഷ്യം. ശബരിമല മണ്ഡല, മകര വിളക്കുമായി ബന്ധപ്പെട്ട് ട്രഫിക് ഡ്യൂട്ടിക്ക് റിട്ടയർ ചെയ്ത പോലീസ് ഉദ്യോഗസ്ഥരെ താൽക്കാലികമായിനിയമിച്ചത് നഗരങ്ങളിൽ ട്രാഫിക് നിയന്ത്രണം നടത്തുക എന്നതായിരുന്നു ലക്‌ഷ്യം .ഇവരെ പോലീസ് സ്റ്റേഷനിൽ കേസ് എഴുതുവാൻ നിയോഗിച്ചിട്ടില്ലന്നു തിരുവനന്തപുരം SP . .എന്നാൽ ഇവർ ഇപ്പോൾ പ്രധാന പോലീസ് സ്റ്റേഷനുകളിൽ ഗ്രേവ് ക്രൈം കേസ് ,ആക്സിഡന്റ് കേസ്സുകൾ എഴുതുന്നതായി നാട്ടുകാർക്ക് ആക്ഷേപമുണ്ട് . ഇപ്പോൾ ഇങ്ങനെ കേസഎഴുതി തീർക്കാൻ ഇരിക്കുന്നവർ സർവീസിൽ ഉള്ളപ്പോൾ കേസുകളിൽ പ്രതികളെ സഹായിച്ചതുമായി പല പരാതിയും മുൻകലകളിൽ ഉണ്ടായിട്ടുണ്ട് .ഇവർ സെർവീസിൽ ഇല്ലാത്തതു കൊണ്ട് ആരെയും പേടിക്കണ്ട . സെർവീസിൽ ഉള്ള കാലത്താണങ്കിൽ കൃത്രിമം കാണിച്ചാൽ മേലധികാരിയുടെ ശിക്ഷ നടപടിയുണ്ടാകുമായിരുന്നു . ഇവരെ ഉപയോഗിച്ചു് ഗ്രേവ് ക്രൈം കേസ് ,ആക്സിഡന്റ് കേസ്സുകൾ എഴുതി തീർക്കുന്നതുകൊണ്ടു വാദിക്ക് നീതി ലഭിക്കുകയില്ല യഥാർഥ പ്രതികൾ രക്ഷപ്പെടുന്ന അവസ്ഥയുണ്ടാകും .ഇപ്പോൾ കേസ് എഴുതുന്നതിനു വേണ്ടി നിയോഗിച്ചിട്ടുള്ളവർ കൃത്യ സ്ഥല മഹസ്സർ ,സാക്ഷിമൊഴി രേഖപ്പെടുത്തൽ തുടങ്ങിയവ ചെയ്യുന്നത് കൊണ്ട് യഥാർഥ സാക്ഷികളെയും ,സ്ഥലവും ഒഴിവാക്കാൻ സാധിക്കും . ഇത് കേരള പോലീസിന്റെമുഖഛായ്ക്ക് മങ്ങൽ ഏൽപ്പിക്കും . ഇങ്ങനെ ജോലി ചെയ്യുന്ന റിട്ടയർ ചെയ്ത പോലീസ് ഉദ്യോഗസ്ഥർ എല്ലാം തന്നെ ചില പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ വക്താക്കളാണ് .ഇവരിൽ പലരും സെർവീസിൽ ഉള്ളപ്പോൾ പബ്ലിക് ഗ്രൗണ്ടിൽ വിവിധ പോലീസ് സ്റ്റേ ഷനുകളിലേക്കു ജില്ലാ പോലീസ് മേധാവി സ്ഥലം മാറ്റിയിരുന്നു . റിട്ടയർ ചെയ്ത പോലീസ് ഉദ്യോഗസ്ഥരെ എടുത്തത് ട്രാഫിക് ഡ്യൂട്ടിക്ക് ആണെങ്കിൽ അവർക്കു അത് ചെയ്യാനുള്ള സാഹചര്യം അധികൃതർ ചെയ്തു കൊടുക്കണം .