പ്രേം നസീറിന്‍റെ നായിക ആയതോടെ തന്നെ ലോകമറിഞ്ഞു. നെയ്യാറ്റിന്കര കോമളം
- 04/12/2018

പ്രേം നസീറിന്‍റെ നായിക ആയതോടെ തന്നെ ലോകമറിഞ്ഞു. നെയ്യാറ്റിന്കര കോമളം...................... നെയ്യാറ്റിന്കര;;;;;;;;;: നെയ്യാറ്റിന്കര കോമളമെന്ന നടിയെ ലോകമറിയപ്പെട്ടത് പ്രേം നസീറിന്‍റെ നായികയായി അഭിനയിച്ചത് കൊണ്ടാണെന്ന് പ്രേം നസീറിന്‍റെ ആദ്യ നായിക നെയ്യാറ്റിന്കര കോമളം. തന്നെ കാണുവാനെത്തിയ പ്രേംനസീറിന്‍റെ മകന് ഷാനവാസിന് ഗുരുവന്ദനം നല്‍കി കൊണ്ടാണ് അവര് ഇക്കാര്യം വ്യക്തമാക്കിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം തന്‍റെ ആദ്യ നായകന്‍റെ മകനെ കണ്ടപ്പോള് തൊണ്ണൂറു കഴിഞ്ഞ നായികയുടെ കണ്ണുകളില് നിന്നും ആനന്ദ കണ്ണുനീര് പൊഴിഞ്ഞു.പ്രേം നസീര് സുഹൃത് സമിതിയാണ് ഈ അപൂര്‍വ്വ സംഗമം സംഘടിപ്പിച്ചത് . ഇന്നത്തെ നടന്‍മാര് വയസായ നടിമാരെ കണ്ടാല് തിരിഞ്ഞു നോക്കാറില്ല എന്നാല് നസീര് മരിക്കുന്ന സമയം വരെയും ആ കാര്യത്തില് നീതി പുലര്‍ത്തിയിരുന്നു. ആ പാതയാണ് തന്നെ കാണുവാന് വന്നതിലൂടെ മകനും പിന്തുടരുന്നതും - നെയ്യാറ്റിന്കര കോമളം ഓര്‍മ്മിപ്പിച്ചു. പഴയ കാല അനുഭവങ്ങള് ഒന്നുംമറക്കാതെ അവര് കൂടി നിന്ന മാധ്യമ പ്രവര്‍ത്തകരോട് പങ്കുവച്ചു. ഉപഹാരം നല്‍കിയും പൊന്നാട ചാര്‍ത്തിയും ആണ് ഷാനവാസ് ഗുരു വന്ദനം സ്വീകരിച്ചത്. സമിതി സെക്രട്ടറി തെക്കന് സ്റ്റാര് ബാദുഷ, ഷീല എബ്രഹാം, പനച്ചമൂട് ഷാജഹാന്, ശാസ്തമംഗലം ഗോപന്,ബാലരാമപുരം ലത്തീഫ് ,കടവില് റഷീദ് എന്നിവര് പങ്കെടുത്തു.