ചാലക്കുടിയിലും കൊരട്ടിയിലും .എടിഎം കവർച്ച .
- 12/10/2018

ചാലക്കുടിയിലും കൊരട്ടിയിലും, കൊച്ചിയിൽ ഇരുമ്പനത്തും എടിഎം കവര്ച്ച. കൊരട്ടയിൽ സൗത്ത് ഇന്ത്യന് ബാങ്കിന്റെ എടിഎം കുത്തിത്തുറന്നു. 10 ലക്ഷം രൂപ നഷ്ടപ്പെട്ടു. രാവിലെ എടിഎമ്മിലെത്തിയവരാണ് വിവരം പോലീസില് അറിയിച്ചത്. തൃപ്പൂണിത്തുറ ഇരുമ്പനത്തും എംടിഎം കുത്തിത്തുറന്നു. എസ്ബിഐയുടെ എടിഎമ്മില് നിന്ന് 25 ലക്ഷം രൂപ നഷ്ടപ്പെട്ടതായാണ് കണക്ക്. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തില് ഉന്നത പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങള് പരിശോധിച്ചു. ഇരുമ്പനത്ത് കൂടാതെ കൊച്ചിയില് മറ്റ് ചില സ്ഥലങ്ങളിലും എടിഎം കവര്ച്ചയ്ക്കുള്ള ശ്രമം നടന്നതായി റിപ്പോര്ട്ടുകളുണ്ട്