പൂവാറിൽ കലത്തില്‍ കുടുങ്ങിയ കുട്ടിയെ അഗ്നി സേനാവിഭാഗം രക്ഷിച്ചു
- 10/10/2018

അലുമിനിയം കലത്തില്‍ കുടുങ്ങിയ കുട്ടിയെ രക്ഷിച്ചു: നെയ്യാറ്റിന്‍കര: കളിയ്ക്കുന്നതിനിടെ അബദ്ധവശാല്‍ അലുമിനിയം കലത്തിനുളളില്‍ അകപ്പെട്ട കുട്ടിയെ പുവാര്‍ അഗ്നി സേനാവിഭാഗം രക്ഷിച്ചു. തിരുപുറം തേജസ് ഭവനില്‍ വിനോദിന്‍റെ മകള്‍ ഇവാനിയ (2) ആണ് കലത്തിനുളളില്‍ കുടുങ്ങിയത്. 10/10/2018 ഉച്ചയോടുകൂടി കലത്തിനുളളില്‍ അകപ്പെട്ട നിലയില്‍ വീട്ടുകാര്‍ കുട്ടിയെ പുവാര്‍ അഗ്നി സുരക്ഷാ നിലയത്തില്‍ എത്തിക്കുകയായിരുന്നു. കുട്ടിയുടെ അരയ്ക്ക് താഴെ മുഴുവന്‍ ഭാഗവും കലത്തിനുളളില്‍ അകപ്പെട്ടിരുന്നു. പുവാര്‍ അഗ്നി സുരക്ഷ നിലയത്തിലെ അസിസ്റ്റന്‍റ് സ്റ്റേഷന്‍ ഓഫീസര്‍ വിപിന്‍ലാല്‍ നായകത്തിന്‍റെ നേതൃത്വത്തില്‍ ഫയര്‍മാന്‍ രതീഷ്കുമാര്‍ , അനില്‍കുമാര്‍ , അനീഷ് , ഹോംഗാഡ്മാരായ സെല്‍വകുമാര്‍ , ജയകുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഏറെ നേരത്തെ ശ്രമത്തിനു ശേഷം അലുമിനിയം കലം മുറിച്ചു മാറ്റി കുട്ടിയെ രക്ഷിക്കുകയായിരുന്നു. ഫോട്ടോ: പുവാറില്‍ കലത്തിനുളളില്‍ കുടുങ്ങിയ രണ്ട് വയസുകാരിയെ ഫയര്‍ ഫോഴ്സ് അധികൃതര്‍ രക്ഷപ്പെടുത്തുന്നു.