ശബരിമല കർമ്മ സമിതി ദേശിയ പാത ഉപരോധിച്ചു.
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ശബരിമല കർമ്മസമിതി ദേശീയ പാത ഉപരോധിച്ചു. ഇന്നലെ രാവിലെ പതിനൊന്നു മണിയോടു കൂടിയാണ് ദേശിയ പാത ഉപരോധിച്ചത്.പെരുമ്പഴുതൂർ നിന്നും, അമരവിള നിന്നും കൂട്ടമായി എത്തിയ കർമ്മസമിതി പ്രവർത്തകർ നെയ്യാറ്റിൻകര കൃഷ്ണൻ കോവിലിനു സമീപം ദേശിയ പാത ഉപരോധിക്കുകയായിരുന്നു. സ്ത്രീകളടക്കം വൻ ജനാവലി ശരണം വിളികളോടുകൂടി ഉപരോധത്തിൽ പങ്കെടുത്തു.