നാട്ടിൻപുറത്തൊരു സ്കൂളിൽ നിന്ന് എഫ് റേഡിയോ പ്രക്ഷേപണം
- 07/10/2018

മാരായമുട്ടം ഗവ. എച്ച്എസ്എസ്സില് ഫ്രണ്ട്സ് എഫ് എം പ്രക്ഷേപണം ആരംഭിച്ചു;;;; മഹാത്മാഗാന്ധിയുടെ 150 -ാം ജന്മവാര്ഷിക ആഘോഷങ്ങളുടെ ഭാഗമായി മാരായമുട്ടം ഗവ. ഹയര്സെക്കന്ഡറി സ്കൂളില് ഫ്രണ്ട്സ് എഫ് എം റേഡിയോ പ്രക്ഷേപണത്തിന് തുടക്കമായി. ഉച്ചഭക്ഷണ സമയത്തെ ഇടവേളകളിലാണ് ഫ്രണ്ട്സ് എഫ്എമ്മിന്റെ പ്രക്ഷേപണം. ആഴ്ചയില് അഞ്ചു ദിവസം പ്രക്ഷേപണം നടത്തുന്ന റേഡിയോ സംവിധാനത്തിലെ അവതാരകര് കുട്ടികളാണ്. ഓരോ ദിവസത്തെയും പ്രധാനപ്പെട്ടതും പ്രാദേശികമായതുമായ വാര്ത്തകളുടെ അവതരണമുണ്ടാകും. കുട്ടികളുടെ ഗാനാവതരണവും കാവ്യാലാപനവും ആരോഗ്യ സംബന്ധമായ വിവരങ്ങളുടെ അറിയിപ്പുമൊക്കെയാണ് മറ്റു പരിപാടികള്. മുപ്പതു കുട്ടികളെ റേഡിയോ പ്രക്ഷേപണ പരിപാടികള്ക്കായി തെരഞ്ഞെടുത്തിട്ടുണ്ട്. ഇവരെ അഞ്ചു ഗ്രൂപ്പുകളാക്കി തിരിച്ചിരിക്കുന്നു. ഓരോ ദിവസവും ഓരോ ഗ്രൂപ്പിനാണ് പ്രക്ഷേപണത്തിന്റെ ചുമതല. ഇവര്ക്ക് ആവശ്യമായ അടിസ്ഥാന പരിശീലനവും നല്കി. സ്കൂള് അങ്കണത്തില് നടന്ന ചടങ്ങില് മാധ്യമപ്രവര്ത്തകനും ഡോക്യുമെന്ററി സംവിധായകനുമായ ഗിരീഷ് പരുത്തിമഠം ഫ്രണ്ട്സ് എഫ് എമ്മിന്റെ ഉദ്ഘാടനം നിര്വഹിച്ചു. പിടിഎ പ്രസിഡന്റ് ഉണ്ണി അധ്യക്ഷനായ യോഗത്തില് പ്രിന്സിപ്പാള് അംബിക, ഹെഡ്മാസ്റ്റര് റോബര്ട്ട്, അധ്യാപകരായ അരുണ്, രാജേന്ദ്രന് എന്നിവര് സംബന്ധിച്ചു.