ശശിതരൂരിനെ അങ്കത്തട്ടിലിറക്കി കോൺഗ്രസ്
- 01/10/2018

രതി നെയ്യാർ ::: തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് തിരുവനന്തപുരം പാര്‍ലമെന്റിന്റെ സ്‌പെഷ്യല് കണ്‍വെന്‍ഷന് നടന്നു. കോട്ടയ്ക്കകം പ്രിയദര്‍ശിനിഹാളില് വൈകുന്നേരം അഞ്ച് മണിയോടെ ആരംഭിച്ച കണ്‍വെന്‍ഷനില് യു.ഡി.എഫിന്റെ മുന് നിര നേതാക്കള്, ജില്ലയിലെ ഡി.സി.സി ഭരവാഹികള്, ബ്ലോക്ക്മണ്ഡലം ഭാരവാഹികള്, ബൂത്ത് പ്രസിഡന്റുമാര് തുടങ്ങീ ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് പങ്കെടുത്തത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടായി നേരിടുമെന്ന മുന്നറിയിപ്പാണ് നേതാക്കള് പ്രവര്‍ത്തകര്‍ക്ക് നല്‍കിയത്. യു.ഡി.എഫിന്റെ സംസ്ഥാന നേതാക്കള് എല്ലാം തന്നെ ഒരുമിച്ച് കണ്‍വെന്‍ഷനില് പങ്കെടുത്തത് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും കരുത്ത് നല്‍കുന്നതായിരുന്നു. കണ്‍വെന്‍ഷന് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി ഉദ്ഘാടനം ചെയ്തു. സി.പി.എമ്മും ബി.ജെ.പിയും പരസ്പരം കൊലപാതകങ്ങള് നടത്തുന്നുണ്ടെങ്കിലും അവര് ശത്രുക്കളല്ലെന്നും അവരെ നമ്മള് സൂക്ഷിക്കണമെന്നും ആന്റണി പ്രവര്‍ത്തകരെ ഓര്‍മ്മിപ്പിച്ചു. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് വിലക്കയറ്റത്തിനെതിരെ സമരം നടത്തിയവര് ഇന്ന് ജനങ്ങളെ കബിളിപ്പിക്കുകയാണന്ന് ചടങ്ങില് സംസാരിച്ച ഉമ്മന്‍ചാണ്ടി പറഞ്ഞു. ക്രൂഡോയിലിന്റെ അന്നത്തെ വിലയില് നിന്നും മൂന്നിലൊന്നായി കുറഞ്ഞിട്ടും പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് വില കുറയ്ക്കുവാന് കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി. ബി.ജെ.പിയും സി.പി.എമ്മും എത്ര കിണഞ്ഞ് പരിശ്രമിച്ചാലും തിരുവനന്തപുരത്ത് യു.ഡി.എഫിനെ പരാജയപ്പെടുത്താന് സാധിക്കലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇടതു മുന്നണി രണ്ടുവര്‍ഷവും കേരളത്തിലെ ജനങ്ങള്‍ക്കുവേണ്ടി ഒന്നും ചെയ്തിട്ടില്ല. ദുരിതാശ്വാസത്തിന്റെ പേരില് പണം പിരിക്കുന്നതല്ലാതെ കൊടുക്കുന്നതു കാണുന്നില്ല. രാജ്യം ഇന്ന് ദുരിതത്തിലാണ്. ഇന്ത്യ കണ്ടിട്ടില്ലാത്തതില്‍വെച്ച് ഏറ്റവും വലിയ അഴിമതിയാണ് റഫാല് ഇടപാടിലൂടെ നടന്നത്. ശശിതരൂര് വിശ്വപൗരനാണ്. അദ്ദേഹത്തിന്റെ സേവനം ഇനിയും ആവശ്യമാണ്. തരൂരില്ലാത്ത പാര്‍ലമെന്റ് ശൂന്യമാണ്. അദ്ദേഹത്തിന്റെ വാക്കുകള് രാജ്യത്തെ യുവജനങ്ങള്‍ക്ക് ആവേശമാണെന്നും കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തനത്തില് സര്‍ക്കാര് പരാജയപ്പെട്ടെന്നും കര്‍ഷകരോടുള്ള കേന്ദ്രത്തിന്റെ നിക്ഷേധാത്മക നിലപാട് മാറ്റണമെന്നും കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണി പറഞ്ഞു. ശക്തമായ തിരിച്ചുവരവ് യു.ഡി.എഫിന് ഉണ്ടാകുമെന്നും കേന്ദ്ര സര്‍ക്കാരിന്റെ നയവൈകല്യം തുറന്നു കാട്ടി യു.ഡി.എഫ് മുന്നോട്ട് പോകുമെന്നും കേരളകോണ്‍ഗ്രസ്(ജേക്കബ്) നേതാവ് അനൂപ് ജേക്കബ് പറഞ്ഞു. കേരളത്തില് ഇരുപതില് ഇരുപത് സീറ്റും നേടുവാനുള്ള രാഷ്ട്രീയ സാഹചര്യമാണുള്ളതെന്ന് ആര്.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ അസീസ് പറഞ്ഞു. അഴിമതിയുടെ കൂത്തരങ്ങായി മാറിയ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് താക്കീത് നല്‍കാന് ഈ തെരഞ്ഞെടുപ്പ് വിനിയോഗിക്കണമെന്ന് ഫോര്‍വേഡ് ബ്ലോക്ക് അഖിലേന്ത്യാ സെക്രട്ടറി ജി ദേവരാജന് പറഞ്ഞു. ജനങ്ങള്‍ക്ക് വേണ്ടിയുള്ള ഭരണല്ല കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള് നടത്തുന്നതെന്നും വരുന്ന തെരഞ്ഞെടുപ്പില് ഇവര്‍ക്കെതിരെ ശക്തമായ ജനകീയ മുന്നേറ്റം ആവശ്യമാണെന്നും സി.എം.പി ജില്ലാ സെക്രട്ടറി എം.പി സാജു പറഞ്ഞു. ജനങ്ങളോടൊപ്പം പ്രവര്‍ത്തിക്കുന്ന നേതൃത്വത്തെയാണ് തിരഞ്ഞെടുക്കേണ്ടതെന്ന് ശശിതരൂര് എം.പി പറഞ്ഞു. ഹൃദയമുള്ളവരാണ് രാജ്യം ഭരിക്കേണ്ടത്. അവര്‍ക്ക മാത്രമെ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന് കഴിയൂ. രാജ്യം കഴിഞ്ഞ നാലു വര്‍ഷത്തിനിടയില് ഒരുപാട് കഷ്ടതകള് അനുഭവിച്ചു. തിരുവനന്തപുരത്തിന്റെ വികസനത്തിനു വേണ്ടി ഒരു പാടു കാര്യങ്ങള് ചെയ്യാന് സാധിച്ചുവെന്നും ശശിതരൂര് പറഞ്ഞു. സമ്മേളനത്തില് ശശിതരൂര് എം.പി മണ്ഡലത്തില് ചെയ്ത പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്‍ണിയ്ക്ക് നല്‍കി പ്രകാശനം ചെയ്തു. യു.ഡി.എഫ് ജില്ലാ ചെയര്‍മാന് സോളമന് അലക്‌സ് അധ്യക്ഷത വഹിച്ചു. കണ്‍വീനര് ബീമാപള്ളി റഷീദ് സ്വാഗതം പറഞ്ഞു. യു.ഡി.എഫ് കണ്‍വീനര് ബെന്നി ബെഹനാന്, എം.എം ഹസന്, എം.എല്.എമാരായ കെ.മുരളീധരന്, വി.എസ് ശിവകുമാര്, എം വിന്‍സെന്റ്, എം.കെ മുനീര്, നേതാക്കളായ തമ്പാനുര് രവി, സാദിഖ് അലി ശിഹാബ് തങ്ങള്, റ്റി ശരത്ചന്ദ്ര പ്രസാദ്, ശക്തന് നാടാര്, നെയ്യാറ്റിന്‍ക്കര സനല്, റാം മോഹന്, ജോണി നെല്ലൂര് തുടങ്ങിയവര് സംബന്ധിച്ചു.