അമരവിള ചെക്ക് പോസ്റ്റിൽ വീണ്ടും കഞ്ചാവ് പിടികൂടി
- 27/09/2018

തിരുവനന്തപുരം , അമരവിള ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ തിരുവനന്തപുരം നഗരത്തിലെ വിദ്യാർത്ഥികൾക്ക് വിൽക്കുന്നതിനായി കടത്തിക്കൊണ്ടു വന്ന 430 ഗ്രാം കഞ്ചാവുമായി കേശവദാസപുരം സ്വദേശി പുലി ഷാജഹാൻ എന്നു വിളിക്കുന്ന ഷാജഹാനെ അറസ്റ്റ് ചെയ്തു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ. ജെ ബെഞ്ചമിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ കെ. അഭിലാഷ് പ്രിവന്റീവ് ഓഫീസർമാരായ ബി. നവാസ്, കെ. എസ് ജയകുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ ഗോപകുമാർ, ലാൽ ക്യഷ്ണ, വിഷ്ണു എന്നിവരാണ് കേസ് കണ്ടുപിടിച്ചത്. അമരവിള ചെക്ക് പോസ്റ്റിൽ ഈ മാസത്തെ രണ്ടാമത്തെ കേസാണിത്.