സ്വദേശാഭിമാനി നാടുകടത്തൽ ദിനാചരണം:നെയ്യാറ്റിൻകരയിൽ
- 26/09/2018

:സ്വദേശാഭിമാനി നാടുകടത്തൽ ദിനാചരണം:നെയ്യാറ്റിൻകരയിൽ. നവോത്ഥാനത്തിന് അടിസ്ഥാന ശില പാകിയ വിപ്ലവകാരിയായ സ്വദേശാഭിമാനി രാമകൃഷ്ണപിളളയ്ക്ക് ഉചിതമായ സ്മാരകം നിര്മ്മിക്കുന്നതിനും അദ്ദേഹത്തിന്റെ വസതിയായ കൂടില്ലാ വീട് സംരക്ഷിക്കുന്നതിനും വേണ്ട നടപടികള്സത്വരമായി അധികാരികള്കൈകൊളളണമെന്ന് പന്ന്യാന്രവീന്ദ്രന്ആവശ്യപ്പെട്ടു. നെയ്യാറ്റിന്കര പൗരാവലി സ്വദേശാഭിമാനി പാർക്കിൽ സംഘടിപ്പിച്ച നാടുകടത്തൽ ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവിതാംകൂർ രാജകുടുംബത്തിന്റെ അധികാരഭ്രമത്തിനെതിരെ സ്വദേശാഭിമാനി രാമകൃഷ്ണപിളള തുടങ്ങി വച്ച സന്ധിയില്ലാത്ത സമരമാണ് സർ .സി.പി.യെ വിരട്ടിയോടിച്ചതിലൂടെ പൂർ ത്തീ കരിച്ചതെന്ന് ചടങ്ങില്മുഖ്യ പ്രഭാഷണം നടത്തിയ നവകേരളം കര്മ്മ പദ്ധകി കോ-ഓര്ഡിനേറ്റര്ചെറിയാന്ഫിലിപ്പ് പറഞ്ഞു. കെ.ആന്സലന്എം.എല്.എ , നഗരസഭ ചെയര്പേഴ്സണ്ഡബ്ല്യു.ആര്.ഹീബ , ഷിബു ,ഡി .സി.സി ജനറല്സെക്രട്ടറി എം.ആര്.സൈമണ്, ജോസ് ഫ്രാങ്ക്ലിന്, മുന്നഗരസഭ ചെയര്മാൻ മാരായ പ ത്മകുമാര്,സുകുമാരൻ ,വിനോദ് സെൻ ,മഞ്ചാത്തല സുരേഷ് തുടങ്ങിയവര്സംസാരിച്ചു.