തുലാ മഴ നേരുത്തേ എത്തുമെന്ന് സൂചന ;;;; വരാനിരിക്കുന്നത് കനത്ത മഴ
- 25/09/2018

ഇന്നും നാളെയും കനത്ത മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ കേന്ദ്രം. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിൽ 27 വരെ ശക്തമായ മഴയുടെ മുന്നറിയിപ്പായ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ 13 സെ.മീ. വരെ മഴ പെയ്യാനിടയുണ്ട്. സംസ്ഥാനത്ത് 25 ശതമാനം സ്ഥലങ്ങളിൽ സെപ്റ്റംബർ 28 വരെ ഇടിമിന്നലോടു കൂടിയ കനത്തമഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.ഇടുക്കിയിലും പാലക്കാട്ടും വയനാട്ടിലും വ്യാഴാഴ്ച വരെയും പത്തനംതിട്ടയിൽ ബുധൻ, വ്യാഴം ദിവസങ്ങളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ ഏഴുമുതൽ 11 സെൻറിമീറ്റർ വരെ മഴ പെയ്യുമെന്നാണ് പ്രവചനം. തിങ്കളാഴ്ച സംസ്ഥാനത്ത് പലേടത്തും മഴ പെയ്തു. തിരുവനന്തപുരത്തും വയനാട് മാനന്തവാടിയിലും കനത്ത മഴ രേഖപ്പെടുത്തി. തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട്, ഇടുക്കി, വയനാട് ജില്ലകളിൽ തിങ്കളാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. കർണാടകതീരത്ത് അറബിക്കടലിലും കർണാടകത്തിന്റെ ഉൾഭാഗത്തും രണ്ട് അന്തരീക്ഷച്ചുഴികളുണ്ട്. അന്തരീക്ഷത്തിന്റെ ഉയർന്നതലത്തിൽ ഒരു പ്രദേശത്തായി ശക്തമായ കാറ്റ് കേന്ദ്രീകരിക്കുന്നതാണ് അന്തരീക്ഷച്ചുഴി. ഇതിനുപുറമേ കർണാടകത്തിന്റെ വടക്കുമുതൽ കന്യാകുമാരിവരെ നീളുന്ന ന്യൂനമർദപാത്തിയും നിലവിലുണ്ട്. ഇടിമിന്നലോടെ മഴപെയ്യുന്നതിന് അനുകൂലമാണ് ഈ സാഹചര്യമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം