എകെജി സെൻററിൽ പി.കെ.ശശി എംഎല്എയുടെ മൊഴിയെടുത്തു
- 20/09/2018

എകെജി സെൻററിൽ പി.കെ.ശശി എംഎല്എയുടെ മൊഴിയെടുത്തു ഡിവൈഎഫ്ഐ പ്രവർത്തകയുടെ പീഡനപരാതിയില് സിപിഎം അന്വേഷണ കമ്മിഷന് പി.കെ.ശശി എംഎല്എയുടെ മൊഴിയെടുത്തു. എകെജി സെന്ററിലാണു കമ്മിഷന് അംഗങ്ങളായ എ.കെ.ബാലനും പി.കെ.ശ്രീമതിയും ശശിയുടെ മൊഴിയെടുത്തത്. ആരോപണങ്ങള് കെട്ടിച്ചമച്ചതെന്നു നാലുമണിക്കൂർ നീണ്ട മൊഴിയെടുക്കലിൽ പി.കെ.ശശി ആവർത്തിച്ചു. അന്വേഷണ കമ്മിഷന് പാലക്കാട്ടെത്തി പരാതിക്കാരിയുടെ മൊഴിയെടുത്തിരുന്നു. ടെലിഫോണ് സംഭാഷണം ഉള്പ്പെടെയുള്ള ഡിജിറ്റല് തെളിവുകള് പരാതിക്കാരി കമ്മിഷനു കൈമാറിയിട്ടുണ്ട്. ഉത്തരവാദിത്തമുള്ള പാര്ട്ടി നേതാവില്നിന്ന് ഉണ്ടാകാന് പാടില്ലാത്ത പെരുമാറ്റം ശശിയുടെ ഭാഗത്തുനിന്നുണ്ടായി എന്നാണു കമ്മിഷന്റെ പ്രാഥമിക വിലയിരുത്തല്.