• 15 September 2025
  • Home
  • About us
  • News
  • Contact us

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ലൈംഗിക പീഡനക്കേസിൽ ചോദ്യം ചെയ്തു

  •  
  •  20/09/2018
  •  


ലൈംഗിക പീഡനക്കേസിൽ ജലന്തർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്തതു ആധുനിക കേന്ദ്രങ്ങളിലൊന്നിൽ . മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് വിധേയനാവുന്ന വ്യക്തിയാണു ബിഷപ്പ്. സംസ്ഥാനത്തെ 19 പൊലീസ് ജില്ലകളിലും സമാനമായ മുറികള് സജ്ജമാണ്. എന്നാൽ സമീപത്തെ മുറിയിലിരിക്കുന്ന ഉദ്യോഗസ്ഥർക്കു പ്രതിയുടെ ഓരോ ചലനവും നിരീക്ഷിക്കാനാവും. ഉള്ളിൽ കടക്കുന്ന പ്രതിയുടെ ഓരോ വാക്കും റെക്കോർഡ് ചെയ്യപ്പെടും. നാലു ഭാഗത്തും കണ്ണു തുറന്നിരിക്കുന്ന ക്യാമറകളുണ്ട്. സംസ്ഥാനത്തെ ഏതു പ്രധാന പൊലീസ് ഓഫീസുമായും വിഡിയോ കോൺഫറൻസിങ് വഴി ബന്ധപ്പെടാനാകും. ചോദ്യം ചെയ്യലിന്റെ വിഡിയോയും ഓഡിയോയും റെക്കോർഡ് ചെയ്യാം. ലോകത്ത് എവിടെനിന്നും ഉദ്യോഗസ്ഥര്ക്കു പ്രതികളെ നിരീക്ഷിക്കാം, ചോദ്യം ചെയ്യാം. ചോദ്യം ചെയ്യുന്നവര്ക്കു നിര്ദേശങ്ങള് നല്കാനും കഴിയും. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനു വ്യാഴാഴ്ച നിര്ണായക ദിനമാണ്. ബുധനാഴ്ച ഏഴു മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലില് പകുതിയിലേറെ ചോദ്യങ്ങള്ക്കും ബിഷപ്പിനു വ്യക്തമായ മറുപടി നല്കാനായില്ലെന്നാണു സൂചന. ഇനിയുള്ള ചോദ്യംചെയ്യലിലും കൃത്യമായ മറുപടി നല്കാനായില്ലെങ്കില് അറസ്റ്റ് അനിവാര്യമായേക്കുമെന്നു പൊലീസ് വൃത്തങ്ങൾ പറയുന്നു. അന്വേഷണ സംഘം 100 ലേറെ ചോദ്യങ്ങളാണു ബിഷപ്പിനോടു ചോദിച്ചത്. കന്യാസ്ത്രീക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടിയുടെ പ്രതികാരമാണു പരാതിക്ക് അടിസ്ഥാനമെന്നു ബിഷപ് ആവര്ത്തിച്ചു. കുറവിലങ്ങാട് മഠത്തില് തങ്ങിയിട്ടില്ലെന്ന മൊഴിയിലും ഉറച്ചുനിന്നു. ചില തെളിവുകള് പൊലീസിനു കൈമാറിയിട്ടുണ്ടെന്നു ബിഷപ്പിന്റെ അഭിഭാഷകര് വ്യക്തമാക്കി. ബിഷപ്പിന്റെ വിശദീകരണത്തില് അന്വേഷണ സംഘം തൃപ്തരല്ലെന്നാണു സൂചന. മറ്റു മൊഴികളും തെളിവുകളും കൂടി പരിശോധിച്ചു ചോദ്യംചെയ്യല് തുടരുമെന്നു കോട്ടയം എസ്പി ഹരിശങ്കർ വ്യക്തമാക്കി. രാവിലെ വന്നതുപോലെ നാടകീയമായി തന്നെയായിരുന്നു ബിഷപ്പിന്റെ മടക്കവും. മാധ്യമങ്ങള്ക്കു മുഖം നല്കാതിരിക്കാന് പരമാവധി ശ്രമിച്ചു. ബിഷപ്പിനെ തൃപ്പൂണിത്തുറയിൽ അന്വേഷണസംഘം ചോദ്യം ചെയ്തതു റിപ്പോർട്ടു ചെയ്യാൻ ദേശീയ മാധ്യമങ്ങളടക്കം വൻപടയാണ് എത്തിയത്. പീഡനപരാതിയിൽ ജലന്തർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുന്നതു പൊലീസ് ഇന്നലെ അവസാനിപ്പിച്ചു. വ്യാഴാഴ്ചയും ചോദ്യം ചെയ്യൽ തുടരുമെന്നു കോട്ടയം എസ്പി ഹരിശങ്കർ .വ്യാഴാഴ്ച രാവിലെ 11 ന് ഹാജരാകാന് ബിഷപ്പിന് നോട്ടിസ് നല്കി. ബിഷപ് സഹകരിക്കുന്നതായും ചോദ്യം ചെയ്യൽ പൂര്ത്തിയായാലേ അടുത്ത തീരുമാനം ഉണ്ടാകൂവെന്നും എസ്പി . ചോദ്യംചെയ്യല് കേന്ദ്രത്തിനു പുറത്തു പ്രതിഷേധിച്ച എഐവൈഎഫ് പ്രവർത്തകർ ബിഷപ്പിന്റെ കാർ തടയാൻ ശ്രമിച്ചു. കന്യാസ്ത്രീയുടെ പീഡനപരാതിയിൽ നിരപരാധിയാണെന്നു ചോദ്യംചെയ്യലില് ബിഷപ് ആവർത്തിച്ചെന്നാണു സൂചന. പരാതിയിൽ പറയുന്ന ദിവസങ്ങളില് താൻ മഠത്തില് താമസിച്ചിട്ടില്ലെന്നും ബിഷപ് .

Top News

ഓണക്കാലത്തു മയക്കുമരുന്നു വേട്ടയുമായി നെയ്യാറ്റിൻകര പോലീസ്; ഡിവിഷനിൽ.പോലീസ് പരിശോധന ശക്തമാക്കി


നെയ്യാര്‍മേള ഓഗസ്റ്റ് 29ന്; സമ്മാന കൂപ്പണ്‍ വിതരണോത്ഘാടനം


പത്താമത് നെയ്യാര്‍ മേള ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 14 വരെ


ആൾ കേരള നൃത്തനാടക അസോസ്സിയേഷൻ സമ്മേളനം


ഒഴുക്കിൽ പെട്ടുപോയ 18 കാരനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.


എൺപതിന്റെ നിറവിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ തോമസ് ജോസഫ്


All News

© All Rights Reserved in Yours Media Tv. | Website designed and developed by RoyalStar