നെയ്യാറ്റിൻകര താലൂക്ക് 2.5 കോടി സമാഹരിച്ചു.
- 16/09/2018

നെയ്യാറ്റിൻകര താലൂക്ക് 2.5 കോടി സമാഹരിച്ചു. നെയ്യാറ്റിൻകര: നവകേരള സ്യഷ്ടിക്കും പുനരധിവാസ പദ്ധതി നടപ്പിലാക്കുവാനുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കുള്ള ധനശേഖരണം ഇന്നലെ നെയ്യാറ്റിൻകര ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് സഹകരണ ടൂറിസം ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഫണ്ട് ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു.നെയ്യറ്റിൻകര താലൂക്കിൽ നിന്ന് 2.5 കോടി സമാഹരിച്ചു.പരിപാടിയിൽ എം.എൽ.എ മാരായ കെ. ആൻ സലൻ, സി.കെ ഹരീന്ദ്രൻ, ഐ.ബി സതീഷ് ജില്ലാ കളക്ടർ കെ. വാസുകി, അഡീഷണൽ ഡിസ്ട്രിക് മജിസ്ട്രേറ്റ് വി ആർ വിനോദ് കുമാർ, തഹസിൽദാർ കെ. മോഹനകുമാർ തുടങ്ങിയവർ പങ്കെടുത്തു. താലൂക്ക് ഓഫീസ് ജീവനക്കാരും വില്ലേജ് ഓഫീസ് ജീവനക്കാരും സമാഹരിച്ച 55 ലക്ഷം രൂപ തഹസിൽദാർ കെ.മോഹൻകുമാറും വില്ലേജ് ഓഫീസർമാരും ചേർന്ന് മന്ത്രിയ്ക്ക് കൈമാറി.പഞ്ചായത്തുകളിൽ ഏറ്റവും കൂടുതൽ തുക പാറശ്ശാല പഞ്ചായത്തും സ്ഥാപനങ്ങളിൽ നിന്നും ഏറ്റവും കൂടുതൽ തുക നിംസ് മെഡി സിറ്റിയുമാണ് നൽകിയത്.