അശ്വതി ഫർണിച്ചർ പാലസ് അഗ്നിക്കിരയായി
- 29/08/2018

സ്വകാര്യ സ്ഥാപനം അഗ്നിക്കിരയായി. നെയ്യാറ്റിൻകര: നെയ്യാറ്റിൻകര മുസ്ലീം പള്ളിക്ക് എതിർവശത്ത് പ്രവർത്തിക്കുന്ന അശ്വതി ഫർണിച്ചർ പാലസ് ആണ് അഗ്നിക്കിരയായത്.ഇന്നലെ രാത്രി എട്ടുമണിയോടു കൂടിയാണ് സംഭവം. ഒന്നും രണ്ടും നിലകളിലെ ഫൾണിച്ചറുകൾ പൂർണ്ണമായും കത്തി നശിച്ചു.ലക്ഷ കണക്കിന് രൂപയുടെ നാശനഷ്ടം കണക്കാക്കപ്പെടുന്നു.സംഭവമറിഞ്ഞയുടൻ ഫയർ ഫോഴ്സ് എത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. നെയ്യാറ്റിൻകര നിന്നും രണ്ട് യൂണിറ്റും, പാറശ്ശാല, പൂവാർ എന്നിവടങ്ങളിൽ നിന്നും ഓരോ യൂണിറ്റും എത്തിയാണ് തീ അണച്ചത്. ഫയർസ്റ്റേഷൻ ഓഫീസർമാരായ സജിത്ത്, വിൻസന്റ് എന്നിവരുടെ നേതൃത്വത്തിലാണ് തീ അണച്ചത്.നെയാറ്റിൻകര എസ് ഐ സന്തോഷ് കുമാർ, ബാലരാമവുരം എസ് ഹെച്ച് ഒ പ്രദീപ് കുമാർ എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു