ഹിംസയ്ക്ക് ഇന്ത്യൻ സമൂഹത്തില് സ്ഥാനമില്ലെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്
- 14/08/2018

ഹിംസയ്ക്ക് ഇന്ത്യന് സമൂഹത്തില് സ്ഥാനമില്ലെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. 72-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടത്തിയ സ്വാതന്ത്ര്യദിന സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഗാന്ധിയന് ആശയങ്ങള് പിന്തുടരണം. . ഹിംസയേക്കാള് ശക്തമാണ് അഹിംസയെന്നാണ് ഗാന്ധി പറഞ്ഞിട്ടുള്ളതെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യമെന്നത് ...... വിശാലമായ ആശയമാണെന്നും അദ്ദേഹം പറഞ്ഞു. ദീര്ഘകാലമായി കാത്തിരുന്ന ലക്ഷ്യങ്ങള് പൂര്ത്തിയാക്കുന്നതിന്റെ മുനമ്പിലാണ് നാമിപ്പോഴെന്നും അദ്ദേഹം പറഞ്ഞു. എല്ലാവര്ക്കും . വൈദ്യുതി, രാജ്യത്തെ സമ്പൂര്ണ വെളിയിട വിസര്ജന മുക്തമാക്കല്, എല്ലാവര്ക്കും വീട്, ദാരിദ്ര്യ നിര്മാര്ജനം തുടങ്ങിയ ലക്ഷ്യങ്ങള് . പൂര്ത്തിയാകുന്നതിന്റെ നിര്ണായക ഘട്ടത്തിലാണ് നാമിപ്പോഴെന്ന് രാഷ്ട്രപതി പറഞ്ഞു. ഓഗസ്റ്റ് 15 എല്ലാ ഇന്ത്യാക്കാരെയും സംബന്ധിച്ച് വിശുദ്ധമായ ദിനമാണ്. നമ്മുടെ പൂര്വികരുടെയും സ്വാതന്ത്ര്യ സമരപോരാളികളുടെയും , ത്യാഗത്തിന്റെ ഫലമാണ് ഇന്നനുഭവിക്കുന്നത സ്വാതന്ത്ര്യം. സ്ത്രീകള്ക്ക് നമ്മുടെ സമൂഹത്തില് വ്യക്തമായ പങ്കുണ്ട് . അവര്ക്ക് സ്വന്തം വഴി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അവരുടെ കഴിവുകള് വിനിയോഗിക്കണം