ചെറുതോണി അണക്കെട്ടിന്റെ അഞ്ചു ഷട്ടറുകളും തുറന്നു
- 10/08/2018

ചെറുതോണി അണക്കെട്ടിന്റെ അഞ്ചു ഷട്ടറുകളും തുറന്നു 6,500 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടിവരും റവന്യു ഓഫിസുകൾ ശനിയും ഞായറും തുറന്നുപ്രവർത്തിക്കും ചെറുതോണി അണക്കെട്ടിന്റെ അഞ്ചു ഷട്ടറുകളും തുറന്നതോടെ കുതിച്ചൊഴുകുകയാണ് പെരിയാർ. ഇരുകരകളിലും നാശം വിതച്ചും കരകവിഞ്ഞാണ് പെരിയാർ മുന്നോട്ടുകുതിക്കുന്നത്. ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ പെരിയാറിന്റെ തീരത്തുനിന്ന്... 6,500 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടിവരും. ഒഴുക്കു ശക്തമായ... സാഹചര്യത്തിൽ ജനങ്ങൾ നദിയുടെ അടുത്തേക്കു പോകുന്നതിൽനിന്നും... പിന്തിരിയണമെന്നും അറിയിച്ചു. അതേസമയം, ജില്ലയിലെ പ്രത്യേക സാഹചര്യം... കണക്കിലെടുത്ത് റവന്യു ഓഫിസുകൾ നാളെയും ഞായറാഴ്ചയും തുറന്നു... പ്രവർത്തിക്കണമെന്നും കലക്ടർ അറിയിച്ചു. വൈകുന്നേരത്തോടെ ഡാമിലെ... ഡാമിലെ ജലനിരപ്പിൽ കുറവു വന്നിട്ടുണ്ട്.... മൂന്നു ഷട്ടറുകൾ തുറന്നിട്ടും ജലനിരപ്പ് കുറയാതായതോടെ ഉച്ചയ്ക്ക് ഒന്നിനും... രണ്ടിനുമിടയ്ക്കാണ് മറ്റു രണ്ടു ഷട്ടറുകളും തുറന്നത്.... ചരിത്രത്തിലാദ്യമായിട്ടാണ് ഇത്തരമൊരു സാഹചര്യം ഉടലെടുക്കുന്നത്.... നീരൊഴുക്കു തുടർന്നതിനാൽ ഉച്ചയ്ക്കു തുടങ്ങിയ ട്രയൽ റൺ രാത്രിയിലും... തുടർന്നിരുന്നു. അതീവജാഗ്രതാ നിർദേശവും (റെഡി അലർട്ട്) കെഎസ്ഇബി ഇന്നലെ... പുറപ്പെടുവിച്ചിരുന്നു. രാവിലെ ഏഴിന് രണ്ടു ഷട്ടറുകൾ 40 സെന്റി മീറ്റർ വീതം... തുറന്ന് വെള്ളം പുറത്തേക്കു വിട്ടിരുന്നു. എന്നിട്ടും ജലനിരപ്പ്... വർധിച്ചതിനാലാണ് എല്ലാ ഷട്ടറുകളും തുറക്കേണ്ടി വന്നത്.... അതേസമയം, അണക്കെട്ടിലെ ജലനിരപ്പ് 2401 അടിയും പിന്നിട്ടു. 2403 അടിയാണ്... പരമാവധി ശേഷി. നീരൊഴുക്ക് ഇനിയും വർധിച്ചാൽ ഷട്ടർ... കൂടുതൽ ഉയർത്തി വെള്ളം പുറത്തേക്ക് ഒഴുക്കേണ്ടിവരും. ഇതു... ഇതു പെരിയാറിലെ ജലനിരപ്പ് വീണ്ടും ഉയർത്തും. 26 വർഷങ്ങൾക്കുശേഷമാണ്... ഇടുക്കി– ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ തുറന്നത്.... ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ ആലുവയിൽ പെരിയാർ തീരം ജാഗ്രതയിൽ.... ദുരന്ത നിവാരണസേനയുടെ മുന്നൂറംഗ സംഘം ആലുവയിൽ തയാറായി നിൽക്കുന്നു.... അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കരസേന, കോസ്റ്റ്ഗാർഡ്... യൂണിറ്റുകളും സജ്ജം... ആലുവയിൽ രണ്ട് കോളം സൈനികരെ വിന്യസിച്ചു. ഇടുക്കി ഡാമിൽ നിന്നു തുറന്നുവിട്ട... വെള്ളം രാത്രി 10നും 11നും ഇടയ്ക്ക് എത്തുമെന്നാണ് കരുതുന്നത്.... ഇതേ തുടർന്നാണ് സൈനിക വിന്യാസം നടത്തിയത്.... വൈകിട്ട് നാലു മണിക്ക് ജലനിരപ്പ് 2401.76 അടിയായി ഉയർന്നു.... ഇടുക്കി ഡാമിലെ ജലനിരപ്പ് കുറയാത്ത സാഹചര്യത്തിൽ ഡാമില് നിന്ന് ഒഴുകുന്ന... വെള്ളത്തിന്റെ അളവ് കൂട്ടി. ഡാമിലേക്കു വരുന്നതിനേക്കാളും... കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കുന്നു. 800 ഘനമീറ്റർ െവള്ളമാണ് ... സെക്കന്റിൽ ഡാമിൽ നിന്നു പുറന്തള്ളുന്നത്. ... വൈകീട്ട് ആറു മണിക്ക് ഡാമിലെ ജലനിരപ്പ് 2401.70 അടിയായി... അഞ്ചു ഷട്ടറുകൾ അഞ്ചു മണിക്കൂർ ഉയർത്തിയിട്ടും ഡാമിലെ ജലനിരപ്പ് കുറയുന്നില്ല... ചെറുതോണി പാലത്തിലും ടൗണിലും വെള്ളം കയറി... ഇടുക്കി ഡാമിലെ ജലനിരപ്പ് കുറയാത്തതിനാൽ പുറത്തേക്കൊഴുക്കുന്ന... വെള്ളത്തിന്റെ അളവു കൂട്ടി. ചെറുതോണി അണക്കെട്ടിലെ വെള്ളം .. ഒഴുക്ക് 750 ക്യുമെക്സ് ആക്കി. അതായത് സെക്കന്റിൽ 7,50,000 ലിറ്റർ വെള്ളം ഡാമിൽ നിന്നു പുറത്തേക്ക് ഒഴുകുന്നു...