• 15 September 2025
  • Home
  • About us
  • News
  • Contact us

ഇ.പി. ജയരാജൻ കേരള മന്ത്രിസഭയിലേക്ക്

  •  
  •  08/08/2018
  •  


നിലവിലെ മന്ത്രിമാരില് ആരെയെങ്കിലുംമാറ്റണമോ എന്നതിൽ അന്തിമതീരുമാനം മുഖ്യമന്ത്രിയുടേത് അമേരിക്കൻ പര്യടനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി തിരിച്ചെത്തുന്നതോടെ മന്ത്രിസഭാ പുനഃസംഘടനാ ചര്‍ച്ചകളിലേക്ക സിപിഎം കടക്കും . ഈ മാസം 19 മുതല് മൂന്നുദിവസം നീളുന്ന സംസ്ഥാന നേതൃയോഗത്തില്‍ഇക്കാര്യം ചര്‍ച്ചയാകുമെന്നാണു സൂചന. ബന്ധുനിയമനവിവാദത്തെതുടര്‍ന്നു രാജിവച്ച ഇ.പി. ജയരാജനെ മന്ത്രിസഭയില് തിരിച്ചെടുക്കാനുള്ള സമ്മര്‍ദം ശക്തമാണ് .ബ ന്ധുനിയമനക്കേസില് കുറ്റവിമുക്തനായ സാഹചര്യത്തില് മന്ത്രിസഭയിലേക്കുമടങ്ങിവരാനുള്ള ഒരുക്കത്തിലാണ് .ഇ.പി. ജയരാജന്എ.കെ. ശശീന്ദ്രനു ലഭിച്ച നീതി ഇപിക്കും ലഭിക്കണമെന്ന് ഒപ്പമുള്ളവര് വാദിക്കുന്നുമന്ത്രിസഭ അഴിച്ചുപണിയണമെന്നായിരുന്നു തൃശൂരില് നടന്ന സംസ്ഥാന സമ്മേളനത്തിന്റെപൊതുവികാരം. വിദ്യാഭ്യാസം, ആരോഗ്യം, തദ്ദേശം എന്നീ വകുപ്പുകളുടെപ്രവര്‍ത്തനത്തെക്കുറിച്ചായിരുന്നു സമ്മേളനങ്ങളില് വലിയ പരാതി ഉയര്‍ന്നത്. നിപ്പപ്രതിരോധ പ്രവര്‍ത്തനങ്ങള് ആരോഗ്യവകുപ്പിനുണ്ടായിരുന്ന ചീത്തപ്പേര്മാറ്റിയെടുത്തു. വിദ്യാഭ്യാസ വര്‍ഷത്തിനു മികച്ച തുടക്കമിട്ടുംപദ്ധതിവിഹിതം ചെലവഴിക്കുന്നതില് റെക്കോര്‍ഡിട്ടും മറ്റുള്ള വകുപ്പുകളുംപരാതികള് മറികടക്കാന് ശ്രമിക്കുന്നുണ്ട്. നിലവിലെ മന്ത്രിമാരില് ആരെയെങ്കിലുംമാറ്റണമോ എന്നതില് അന്തിമതീരുമാനം മുഖ്യമന്ത്രിയുടേതായിരിക്കും21 പേര്ക്കു മന്ത്രിമാരാകാമെങ്കിലും നിലവില് 19 പേര്‍മാത്രമാണു പിണറായി മന്ത്രിസഭയിലുള്ള ത്മന്ത്രിസഭയുടെ വലിപ്പക്കുറവെന്ന മേനി വേണ്ടെന്നുവച്ചാല് ജയരാജൻ ഉള്‍പ്പെടെ ആര്‍ക്കും അവസരം നല്‍കുന്നതില് തടസമില്ല അനാരോഗ്യം അലട്ടിയിരുന്ന ടി.പി. രാമകൃഷ്ണന് നേരത്തെ മന്ത്രിസ്ഥാനം ഒഴിയാനുള്ള സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. കൂടാതെ സ്പീക്കര് പി. ശ്രീരാമകൃഷ്ണനെ മന്ത്രിയാക്കിയുള്ള അഴിച്ചുപണിയും ചര്‍ച്ചകളില് സജീവമാണ് 19നു ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റും തുടര്‍ന്നുള്ള രണ്ടുദിവസങ്ങളിലെ സംസ്ഥാനസമിതിയും വിഷയം പരിഗണിച്ചാല് ഈ മാസം തന്നെ അഴിച്ചുപണിയുണ്ടാകുമെന്നാണു സൂചന

Top News

ഓണക്കാലത്തു മയക്കുമരുന്നു വേട്ടയുമായി നെയ്യാറ്റിൻകര പോലീസ്; ഡിവിഷനിൽ.പോലീസ് പരിശോധന ശക്തമാക്കി


നെയ്യാര്‍മേള ഓഗസ്റ്റ് 29ന്; സമ്മാന കൂപ്പണ്‍ വിതരണോത്ഘാടനം


പത്താമത് നെയ്യാര്‍ മേള ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 14 വരെ


ആൾ കേരള നൃത്തനാടക അസോസ്സിയേഷൻ സമ്മേളനം


ഒഴുക്കിൽ പെട്ടുപോയ 18 കാരനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.


എൺപതിന്റെ നിറവിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ തോമസ് ജോസഫ്


All News

© All Rights Reserved in Yours Media Tv. | Website designed and developed by RoyalStar