അസിസ്റ്റൻഡ് പ്രിസൺഓഫീസറുടെ മരണത്തിൽ ദുരൂഹത
- 26/07/2018

നെയ്യാറ്റിൻകര: പെരുങ്കടവിള ആലത്തൂരിൽ തെക്കെക്കുഴി വീട്ടിൽ ജോഷിൻ ദാസ് (27) നെയാണ് ഇന്നലെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.പുതുതായി നിർമിച്ചു കൊണ്ടിരിക്കുന്ന ടെറസ് വീട്ടിനുള്ളിലാണ് തൂങ്ങി മരിച്ചു എന്നു തോന്നും വിധത്തിൽ കണ്ടെത്തിയത് .തിരുവനന്തപുരത്ത് അസിസ്റ്റൻസ് പ്രിസൺ ഓഫീസറായി ജോലി ചെയ്തു വരികയായിരുന്നു. ഇന്നലെ രാത്രിയിൽ വസ്ത്രം തുന്നു വാനെന്നു പറഞ്ഞു പുറത്തു പോയ ജോഷിൻ ദാസിനെ ബന്ധുക്കൾ മരിച്ച നിലയിലാണ് രാത്രി പതിനൊന്നരക്ക് പിന്നീടു് കണ്ടെത്തിയത് .മുറിക്കുള്ളിൽ തൂങ്ങിയ നിലയിൽ കണ്ട മൃതശരീരത്തിന്റെ വായ് തുണികൊണ്ട് കെട്ടിയ നിലയിലാണ് .കൈ അരയോടു് ചേർത്ത് കയർ ചുറ്റിയ നിലയിലും ഈ കയർ കഴുത്തിൽ ചുറ്റി മച്ചിലും ബാക്കിയുള്ള കയർ ജനലിൽ പിടിച്ചു വലിച്ചുകെട്ടിയ നിലയിലുമാണ്. ഇത് നാട്ടുകാരിലും ബന്ധുക്കളിലും സംശയം ഉളവാക്കിയിട്ടുണ്ട്. രാത്രിയിൽ സുഹൃത്തുക്കൾക്ക് ടൂർ പോകുന്നതായി മെസ്സേജ് നൽകിയതായും സൂചനയുണ്ട്. മാരായമുട്ടം പോലീസ് മേൽനടപടികൾ സ്വീകരിച്ചു. പോസ്റ്റുമാർട്ടത്തിനു ശേഷം മൃതദ്ദേഹം ബന്ധുക്കൾക്കു കൈമാറി. ഡോഗ് സ്ക്വാഡ് ഫിങ്കർ പ്രിന്റ് വിദഗ്ദരും എത്തി പരിശോധന നടത്തി. കൃസ്തുദാസ് ശോഭന ദമ്പതികളുടെ മകനാണ് മരണപ്പെട്ട ജോഷിൻദാസ് .സഹോദരി അയിഷ.