മാനഭംഗക്കാർക്ക് കടുത്ത ശിക്ഷനൽകണമെന്ന് മീരാ ജാസ്മിൻ
- 27/11/2016

കൊച്ചി: പെൺകുട്ടികളെ മാനഭംഗപ്പെടുത്തുന്നവർക്ക് ലിംഗഛേദം പോലുള്ള കടുത്ത ശിക്ഷകളാണ് നൽകേണ്ടതെന്ന് നടി മീരാ ജാസ്മിൻ. തന്റെ പുതിയ ചിത്രമായ പത്ത് കൽപ്പനകളുടെ പ്രചരണാർഥം നടത്തിയ വാർത്താസമ്മേളനത്തിലാണ് മീര വികാരപരമായി പ്രതികരിച്ചത്. ബലാത്സംഗം ചെയ്യപ്പെടുമ്പോൾ ഇര അനുഭവിക്കുന്ന വേദന അറിയിക്കുന്ന തരത്തിൽ വേണം പ്രതികൾക്ക് ശിക്ഷ വിധിക്കാൻ. ഇത്തരം പ്രവർത്തികൾ ഇനി ആവർത്തിക്കാതിരിക്കാൻ ലിംഗഛേദം പോലുള്ള കടുത്ത ശിക്ഷകളാണ് നൽകേണ്ടത്. ആ വേദന അറിഞ്ഞാൽ പിന്നെ ഒരാളും പെണ്ണിനെ ഉപദ്രവിക്കില്ലെന്നും മീര പറയുന്നു.വാർത്താ സമ്മേളനത്തിൽ ജിഷയുടെ അമ്മ രാജേശ്വരിയും സഹോദരി ദീപയും പങ്കെടുത്തു. ജിഷാ വധക്കേസ് പ്രതി അമീറുൾ ഇസ്ലാമിനു വധശിക്ഷ നൽകണമെന്ന് രാജേശ്വരി ആവശ്യപ്പെട്ടു. പ്രതിയെ തൂക്കിക്കൊല്ലുന്ന ദിവസത്തിനായി താൻ കാത്തിരിക്കുകയാണെന്നും അവർ പറഞ്ഞു.