ഇടവപ്പാതി കനത്തു സംസ്ഥാനത്ത് കനത്ത നാശനഷ്ടം. മരണം 5 തിങ്കളും ചൊവ്വയും മഴ തിമിർത്തു പെയ്യും
- 10/06/2018

തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷം ശക്തിപ്രാപിച്ചതോടെ സംസ്ഥാനത്ത് കനത്ത നാശനഷ്ടം. ശക്തമായ മഴയിലും കാറ്റിലും മരം കടപുഴകി വീ ണതിനെ തുടർന്നും ഒടിഞ്ഞു വീണ മരം നീക്കം ചെയ്യുന്നതിനിടയിലുമുണ്ടായ വ്യത്യസ്ത അപകടങ്ങളിൽ അഞ്ച് പേർ മരിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിനി ദീപ(44) വീടിനു സമീപത്തെ തെങ്ങ് കടപുഴകി വീണതിനെത്തുടർന്നു മരിച്ചു. കോഴിക്കോട്ട് തെങ്ങു വീണു കാല്‍നടയാത്രക്കാരി മരിച്ചു. ചാലിയം വെസ്റ്റ് വട്ടപ്പറമ്പ് കപ്പലങ്ങാടി പരേതനായ മരയ്ക്കാര്‍കുട്ടിയുടെ ഭാര്യ കുരിക്കള്‍കണ്ടി ഖദീജക്കുട്ടി (60)യാണ് മരിച്ചത്.ബന്ധുവീട്ടില് പോയി മടങ്ങുന്പോൾ കാറ്റും മഴയും കാരണം സമീപത്തെ വീട്ടിലേക്കു കയറി നില്‍ക്കാന് ശ്രമിക്കവേ പറമ്പിലെ തെങ്ങ് ദേഹത്തേക്കു വീണാണ് ഖദീജക്കുട്ടി മരിച്ചത്. കൂടെയുണ്ടായിരുന്ന കൊച്ചുമകന് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കാഞ്ഞങ്ങാട്ടു വെള്ളക്കെട്ടിൽ വീണു നാലു വയസുകാരി മരിച്ചു. കാഞ്ഞങ്ങാട് കുശാൽനഗറിലെ മുഹമ്മദ് അൻസിഫ്-മുംതാസിന്‍റെയും മകളും കടപ്പുറം പിപിടിഎ എൽപി സ്കൂൾ എൽകെജി വിദ്യാർഥിനിയുമായ ഫാത്തിമ സൈനബ് ആണ് മരിച്ചത്. ആലപ്പുഴ എടത്വയ്ക്കു സമീപം കുളിക്കാനിറങ്ങിയ ഗൃഹനനാഥൻ കാൽവഴുതി വീണു പന്പയാറിൽ മുങ്ങി മരിച്ചു. ആനപ്രന്പാൽ ആഞ്ഞിലിമൂട്ടിൽ വിജയകുമാർ(54) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ന് ആനപ്രന്പാൽ ക്ഷേത്രകടവിനു സമീപമായിരുന്നു സംഭവം.കാസർഗോട്ട് രണ്ടു ദിവസമായി കാണാതായ വ്യക്തിയെ പുഴയിൽ ഒഴുക്കിൽപ്പെട്ടു മരിച്ചനിലയിൽ കണ്ടെത്തി.അഡൂർ ദേലംപാടി ചെർലകൈയിലെ ചനിയ നായക്ക്(65)ന്‍റെ മൃതദേഹമാണ് പയസ്വിനി പുഴയിൽ കണ്ടെത്തിയത്. മരങ്ങൾ കടപുഴകി വീണതിനെ തുടർന്നുണ്ടായ അപകടങ്ങളിൽ ഇടുക്കി ജില്ലയിൽ നാലു പേർക്കു പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. കഴിഞ്ഞ ദിവസം മുതൽ സംസ്ഥാനത്തെ മിക്ക ജില്ലകളിലും അതിശക്തമായ മഴയ്ക്കൊപ്പം കനത്ത കാറ്റും തുടരുകയാണ്. സംസ്ഥാനത്ത് പലയിടത്തും വ്യാപകമായ നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കണ്ണൂർ, കോഴിക്കോട്, ഇടുക്കി ജില്ലകളിലാണ് വെള്ളിയാഴ്ച രാത്രി മുതൽ പെയ്ത മഴയിലും കാറ്റിലും കനത്ത കൃഷിനാശം റിപ്പോ ർട്ടു ചെയ്യപ്പെട്ടിരിക്കുന്നത്. കണ്ണൂർ ജില്ലയില് കുറ്റിക്കാട്ടൂര് , ചെലവൂർ, കൊയിലാണ്ടി എന്നിവിടങ്ങളില് മരങ്ങള് റോഡിലേക്ക് കടപുഴകി വീണു. കൊയിലാണ്ടിയില് സ്വകാര്യ ബസിനു മുകളിലേക്കാണ് മരം വീണത്. ആരുടെയും പരിക്ക് ഗുരുതരമല്ല. കടലുണ്ടിയില് തണല്‍മരവും തെങ്ങും റെയില്‍വേ ട്രാക്കില് വീണതിനെത്തുടര്‍ന്ന് ട്രെയിന്‍ഗ താഗതം ഭാഗികമായി തടസപ്പെട്ടു. ഇടുക്കി ജില്ലയിൽ മരങ്ങൾ കടപുഴകി വീണതിനെ തുടർന്നും വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു വീണതിനെ തുടർന്നുമാണ് നാശനഷ്ടങ്ങളുണ്ടായത്. നിരവധി ഇടങ്ങളിൽ വൈദ്യുതി ബന്ധവും തകരാറിലായി. റെയിൽവേ ട്രാക്കിലേക്ക് മരം കടപുഴകിവീണതിനെ തുടർന്ന് ട്രെയിൻ ഗതാഗതവും തടസപ്പെട്ടു. കോഴിക്കോട് വള്ളിക്കു ന്നിനും കടലുണ്ടിക്കും ഇടയിലാണ് ട്രാക്കിൽ മരം വീണത്. ഇതേ തുടർന്ന് പല ട്രെയിനുകളും വൈകിയോടുകയാണ്. അതേസമയം ബുധാനഴ്ച രാവിലെ വരെ സംസ്ഥാനത്ത് കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഞായറാഴ്ച ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഏഴു മുതൽ 11 സെന്‍റീമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. തിങ്കൾ മുതൽ ബുധൻ വരെയുള്ള ദിവസ ങ്ങളിൽ ചില സ്ഥലങ്ങളിൽ 12 മുതൽ 20 സെന്‍റീമീറ്റർ വരെയുള്ള അത്യന്തം കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ കാറ്റിന്‍റെ വേഗം മണിക്കൂറിൽ 60 കിലോമീറ്റർ വരെയാകാൻ സാധ്യതയുള്ളതിനാലും കടൽപ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതി നാൽ മീൻപിടുത്തക്കാർ കടലിൽ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നൽകി. 4.5 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾ ഉണ്ടാ കാനാണ് സാധ്യതയെന്നും നിരീക്ഷണകേന്ദ്രം അറിയിച്ചു.