എസ്പിക്കെതിരേ ആരോപണവുമായി അറസ്റ്റിലായ എഎസ്ഐ ബിജു :ആരോപണം നിഷേധിച്ച് എസ്പി മുഹമ്മദ് റഫീഖ്
- 01/06/2018

കോട്ടയം: കെവിന്‍റെ കൊലപാതകത്തിൽ കോട്ടയം മുൻ എസ്പിക്കെതിരേ ആരോപണവുമായി അറസ്റ്റിലായ എഎസ്ഐ ബിജു. സാനുവിന്‍റെ അമ്മയുടെ ബന്ധുവാണ് എസ്പി മുഹമ്മദ് റഫീഖെന്ന് ബിജുവിന്‍റെ അഭിഭാഷകൻ ഏറ്റുമാനൂർ കോടതിയിൽ അറിയിച്ചു. അതേസമയം, പ്രതിയുടെ ബന്ധുവാണെന്ന് ആരോപണം നിഷേധിച്ച് എസ്പി മുഹമ്മദ് റഫീഖ് രംഗത്തെത്തി. കേസ് ജയിക്കാൻ അഭിഭാഷകർ ഉണ്ടാക്കുന്ന കെട്ടുകഥയാണ് ഇതെന്നും തനിക്ക് കൊല്ലത്ത് ബന്ധുക്കളില്ലെന്നും അദ്ദേഹം പറഞ്ഞു. കെവിനെ തട്ടിക്കൊണ്ടുപോകാൻ എത്തിയ സാനു ചാക്കോയുടെയും സംഘത്തിന്‍റെയും പക്കൽനിന്നു പട്രോളിംഗ് ജീപ്പിലെ എഎസ്ഐ ബിജു 2,000 രൂപ കൈക്കൂലി വാങ്ങിയതായി പോലീസ് കണ്ടെത്തിയിരുന്നു.