മൊബൈൽ വഴി പണമിടപാടുകൾമോദി
- 27/11/2016

പഞ്ചാബ്): രാജ്യത്ത് ഇപ്പോഴുള്ള നോട്ട് പ്രതിസന്ധിക്കു പരിഹാരം കാണാൻ മൊബൈൽഫോൺ വഴിയുള്ള പണമിടപാടുകൾ കൂടുതലായി നടത്തണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. മൊബൈൽഫോണിനെ ബാങ്കാക്കി മാറ്റുകയാണ് ഇതിനുള്ള പോംവഴി. അഴിമതിയും കള്ളപ്പണവും ചെറുക്കാൻ ധനവിനിമയ ഉപാധിയാക്കി മൊബൈൽ ഫോണിനെ മാറ്റണം.ഇതിനായി, ബാങ്കുകളുടെ മൊബൈൽ ആപ്പുകൾ ഡൗൺലോഡ് ചെയ്യണം. ഈ ആപ്ലിക്കേഷൻ എങ്ങനെ ഉപയോഗിക്കണമെന്നു രാഷ്ട്രീയ പ്രവർത്തകരും അധ്യാപകരും യുവാക്കളും ചേർന്നു മറ്റുള്ളവരെ പഠിപ്പിച്ചുകൊടുക്കണം. ദരിദ്രർ അവരുടെ അവകാശങ്ങളെക്കുറിച്ച് അറിഞ്ഞത് 500 രൂപ, 1000 രൂപ നോട്ടുകൾ പിൻവലിച്ചപ്പോഴാണ്. രാജ്യത്തെ ഗ്രസിച്ച കള്ളപ്പണവും അഴിമതിയുംമൂലം കഷ്‌ടതകൾ അനുഭവിച്ചതു മധ്യവർഗമാണ്. കേന്ദ്ര സർക്കാരിന്റെ നടപടി മൂലം ബുദ്ധിമുട്ടനുഭവിച്ചരോടു പറയാൻ വാക്കുകൾ കിട്ടുന്നില്ലെന്നും മോദി പറഞ്ഞു.