വീഡിയോ കാണാം:അവൾക്കൊപ്പം ' നെയ്യാറ്റിൻ കരയില് വനിത സൗഹൃദ പദ്ധതിയ്ക്ക് തുടക്കമായി
- rathikumar.D
- 08/03/2018

അവൾക്കൊപ്പം ' നെയ്യാറ്റിൻ കരയില് വനിത സൗഹൃദ പദ്ധതിയ്ക്ക് തുടക്കമായി: നെയ്യാറ്റിന്കര: നെയ്യാറ്റിന്കരയില് കെ.എസ്.ആര്.ടി.സിയുടെയും സത്യസായി ഓർഫനേജിന്റെയും സംയുക്ത ആഭിമുഖ്യത്തില് നടപ്പിലാക്കുന്ന വനിത സൗഹൃദ പദ്ധതിയായ അവള്ക്കൊപ്പം പദ്ധതിയ്ക്ക് തുടക്കമായി. ഇന്നലെ രാവിലെ നെയ്യാറ്റിന്കര കെ.എസ്.ആര്.ടി.സി ഡിപ്പോയില് ജയില് ഡി.ജി.പി ആർ..ശ്രീലേഖയാണ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചത് . കഴിഞ്ഞകാലം വരെ സ്ത്രികള് രഹസ്യമായി മാത്രം കൈകാര്യം ചെയ്തിരുന്ന ശാരീരിക അവസ്ഥയെ പൊതു സമൂഹം ഏറ്റെടുക്കാന് തയാറായത് എന്തു കൊണ്ടും പ്രശംസനീയമാണ്. ഈ അവസ്ഥയെക്കുറിച്ച് കൂടുതല് അവ ബോധം ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു. ആര്ത്തവകാലത്ത് സ്ത്രീകള് നേരിടുന്ന പ്രശ്നങ്ങളും പൊതു സ്ഥലത്ത് മുലയൂട്ടുന്ന അമ്മമാരും നേരിടുന്ന പ്രശ്നങ്ങള്ക്കും ശങ്കയില്ലാതെ ചെയ്തു തീര്ക്കാന് പറ്റുന്ന ഒരു പൊതു അവബോധം പൊതു സമൂഹം സ്വീകരിക്കേണ്ടിയിരിക്കുന്നു. അതിലേയ്ക്കെത്താന് ഇത്തരം കേന്ദ്രങ്ങള് സഹായകരമാണ്. കുട്ടികളുടെ സംരക്ഷണത്തിലും പേവിഷബാധയേറ്റവരെ സംരക്ഷിക്കുന്ന കാര്യത്തിലും സ്ത്രീകളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിലും സത്യസായി ഓര്ഫണേജ് ട്രസ്റ്റ് നടത്തുന്ന പ്രവര്ത്തനങ്ങള് എന്തുകൊണ്ടും പ്രശംസനീയമാണെന്നും ശ്രീലേഖ ഐ.പി.എസ് ഉദ്ഘാടന പ്രസംഗത്തില് പറഞ്ഞു. പദ്ധതിയില് നാപ്കിന് വെന്ഡിങ് മെഷ്യന് , നാപ്കിന് ബേണിങ് മെഷ്യന് , അമ്മയും കുഞ്ഞും വിശ്രമ കേന്ദ്രം , വനിത പൊലീസ് എയ്ഡ് പോസ്റ്റ് , വനിത ഹെല്പ്പ് ഡസ്ക്ക് തുടങ്ങിയ സൗകര്യങ്ങള് സജ്ജമാക്കിയിട്ടുണ്ട്. ചടങ്ങില് നഗരസഭ ചെയര് പേഴ്സണ് ഡബ്ല്യു.ആര്.ഹീബ അധ്യക്ഷത വഹിച്ചു. കൗണ്സിലര്മാരായ ഉഷകുമാരി , അനിത , സായിഗ്രാം ഡയറക്ടര് ആനന്ദകുമാര് തുടങ്ങിയവര് പങ്കെടുത്തു.