വീഡിയോ കാണാം: ശ്രീദേവിയുടെ വേർപാടിൽ തേങ്ങി സിനിമാലോകം.
- SubinJustin
- 26/02/2018

ഇന്ത്യൻ സിനിമയിലെ ആദ്യ വനിതാ സൂപ്പർസ്റ്റാർ ശ്രീദേവി(54)യുടെ അപ്രതീക്ഷിത വേർപാടിൽ തേങ്ങി സിനിമാലോകം. ഹൃദയാഘാതത്തെത്തുടർന്നു ശനിയാഴ്ച രാത്രി ദുബായിലായിരുന്നു അന്ത്യം. ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഇവർ. മരണസമയത്ത് ഭർത്താവ് ബോണി കപൂറും മകൾ ഖുഷിയും സമീപത്തുണ്ടായിരുന്നു. ......... ഷൂട്ടിംഗ് ഉണ്ടായിരുന്നതിനാൽ മൂത്ത മകൾ ജാൻവി ദുബായിക്കു പോയിരുന്നില്ല. ബന്ധുവും നടനുമായ മോഹിത് മാർവയുടെ വിവാഹത്തിൽ പങ്കെടുക്കാനാണു താരകു ടുംബം ദുബായിലെത്തിയത്. താമസിച്ചിരുന്ന ഹോട്ടലിലെ കുളിമുറിയിൽ കുഴഞ്ഞുവീണ ശ്രീദേവിയെ ഉടൻ ദുബായ് റഷീദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായി വിവരങ്ങൾ............ മൃതദേഹം ഇന്നലെ ഇന്ത്യയിലെത്തിക്കാനായില്ല. നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള രേഖകൾ വൈകുന്നതാണു കാരണം. മൃതദേഹം ഇന്ന് ഇന്ത്യയിലെത്തിച്ചേക്കും. സംസ്കാരച്ചടങ്ങുകളെക്കുറിച്ചുള്ള വിവരങ്ങൾ അറിവായിട്ടില്ല. മുംബൈയിലെ ബാന്ദ്രയിലും അന്ധേരിയിലും ഇവർക്ക് വീടുകളുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി മുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2013ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു. രണ്ടു സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും ആറു ഫിലിം ഫെയർ അവാർഡുകളും ലഭിച്ചിട്ടുണ്ട്. ആലിംഗനം, തുലാവർഷം, സത്യവാൻ സാവിത്രി, നാലുമണിപ്പൂക്കൾ, ദേവരാഗം, കുമാരസംഭവം ഉള്പ്പെടെ 26 മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.