വീഡിയോ കാണാം :കണ്ണൂരല്ലിതു ആനാവൂരുമല്ല ഇത് ധനുവച്ചപുരം
- RATHIKUMAR
- 24/02/2018

തിരുവനന്തപുരം ; നെയ്യാറ്റിൻകര ധനുവച്ചപുരത്ത് എസ്എഫ്ഐ - എബിവിപി വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടി. ഒരു വിദ്യാർഥിക്ക് പരിക്കേറ്റു........... വിദ്യാർഥികൾ തമ്മിൽ പരസ്പരം കല്ലേറ് നടത്തിയത് സമന്വയിപ്പിക്കാൻ സ്ഥലത്ത് പോലീസ് എത്തിയെങ്കിലും പോലീസിനെ വകവയ്ക്കാതെ കല്ലേറ് തുടർന്നതിനെ തുടർന്ന് നെയ്യാറ്റിൻകര ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ലാത്തി വീശി ...... ഇന്നലെ ഉച്ചക്ക് പന്ത്രണ്ടോടെയാണ് എൻഎസ്എസ് സ്കൂൾ ഹയർ സെക്കൻഡറി വിദ്യാർഥിയായ തൃപ്പലൂർ ആദിത്യ ഭവനിൽ ആദിത്യൻ സ്കൂളിൽ നിന്ന് ഇറങ്ങി സമീപത്തെ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ മുന്നിലെത്തിയപ്പോൾ ബോയ്സ് ഹയർ സെക്കൻഡറിയിലെ ഉജ്ജൽ ചക്രവർത്തി, ആരോമൽ, അക്ഷയ കുമാർ എന്നിവർ ചേർന്ന് മർദിക്കുകയായിരുന്നു.എന്ന് എബിവിപി . മർദനത്തിൽ ആദിത്യന് പരിക്കേറ്റു. ഇത് കണ്ട് സമീപത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ പരിക്കേറ്റ ആദിത്യനെ ഓട്ടോയിൽ കയറ്റി ആശുപത്രിയിൽ അയച്ചന്നു പോലീസ് . 10 മിനിറ്റ് കഴിഞ്ഞ് പരിക്കേറ്റ ആദിത്യനെ ആംമ്പുലൻസിലുംകയറ്റി സ്കൂളിന് മുന്നിലെത്തിഎന്ന് SFI.......സ്കൂൾ വിദ്യാർഥികളും ബിജെപി പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായതിനെ തുടർന്ന് പരസ്പരം കല്ലേറ് നടത്തുകയുമായിരുന്നു. സംഘർഷവസ്ഥ രൂക്ഷമായതിനെ തുടർന്ന് പോലീസ് എത്തി സമാധനപ്പെടുവാൻ ആവശ്യപ്പെട്ടിട്ടും കല്ലേറ് നിർത്താത്തതിനെ തുടർന്ന് ലാത്തി വീശുകയായിരുന്നു.ഏറെ നേരം സ്കൂൾ പരിസരം സംഘർഷഭരിത മായിരുന്നു .ഇടക്ക് ആംബുലസിനെ ആക്രമിച്ചതായി പറയുന്നു .കേസ് എടുക്കാമെന്ന് പോലീസും . തുടർന്ന് വിദ്യാർഥിയെ നെയ്യാറ്റിൻകര ആശുപത്രിയിൽ എത്തിച്ചു .......പാറശാല SI .സുന്ദരേശനും ..പിസി .സതികുമാറും നെയ്യാറ്റിൻകര ആശുപത്രിയിൽ എത്തി മോഴിയെടുത്തു.പിന്നീട് പോലീസ്, പഞ്ചായത്ത് അംഗങ്ങള്‍ അടക്കമുളള ബിജെപി പ്രവര്‍ത്തകരെ അകാരണമായി ആക്രമിച്ചുവെന്ന് ആരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ ധനുവച്ചപുരം ജംഗ്ഷനില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു..........ഇടക്ക് സംഘർഷ ഭാഗത്തേക്ക് പ്രീതിക്ഷേത ജാഥ നടത്താൻ ശ്രമം നടന്നു ഇത് പോലീസ് തടഞ്ഞു .... ഇന്ന് സംഘപരിവാർ ധനുവച്ചപുരത്ത് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സ്ഥലത്തു പോലീസ് നിലയുറപ്പിച്ചിട്ടുണ്ട് റിസെർവ് പോലീസും രംഗത്തുണ്ട് . രാവിലെ മുതൽ ഹർത്താൽ ആരഭിച്ചു ...സ്കൂളുകളിൽ പീക്ഷ നടന്നു കൊണ്ടിരിക്കയാണ് രക്ഷകർത്താക്കൾ ആശങ്കയിലാണ് ..ഭയാശങ്ക വേണ്ടെന്ന് പോലീസ് ....