വീഡിയോകാണാം :മുന്‍നഗരസഭാ ചെയര്‍മാനും മുന്‍കൗണ്‍സിലറും സിപിഎം വിടുന്നു
- 24/02/2018

മുന്‍നഗരസഭാ ചെയര്‍മാനും മുന്‍കൗണ്‍സിലറും സിപിഎം വിട്ടു..........CPM പാർട്ടി സമ്മേളനങ്ങൾ നടക്കുന്ന സമയത്തു് നടന്ന രാജി അണികളിൽ ആശയ കുഴപ്പം ..........പാർട്ടിയെ ഒരുതരത്തിലും ഇത് ബാധിക്കില്ലെന്ന് നെയ്യാറ്റിൻകര ഏരിയകമ്മിറ്റി നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര മുന്‍നഗരസഭാ ചെയര്‍മാന്‍ ടി. സുകുമാരന്‍, മുന്‍കൗണ്‍സിലര്‍ വടകോട് എന്‍. അജി എന്നിവരാണ് സിപിഎമ്മില്‍ നിന്നും ഔദ്ദ്യോഗിക സ്ഥാനങ്ങളും പാര്‍ട്ടിയില്‍ നിന്നുള്ള രാജിയും വച്ചതായി മാധ്യമങ്ങളെ അറിയിച്ചത് . ടി.സുകുമാരന്‍ മുന്‍നഗരസഭാ ചെയര്‍മാനായിരുന്നു. സിപിഎം മുന്‍ ഏര്യാ സെക്രട്ടറി, കെഎസ്കെറ്റിഎം നെയ്യാറ്റിന്‍കര ഏര്യാ പ്രസിഡന്‍റ്, ജില്ലാകമ്മറ്റി അംഗം, കോറി & അദർ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് യൂണിയന്‍ ഏര്യാ സെക്രട്ടറി എന്നീ സ്ഥാനങ്ങളുടെയും രാജി പാര്‍ട്ടി സെക്രട്ടറിക്ക് നല്‍കിക്കഴിഞ്ഞു. രാജിവച്ച വടകോട് എന്‍. അജി മുന്‍ നഗരസഭാ കൗണ്‍സിലര്‍, സിപിഎം മുന്‍ എല്‍സി അംഗം ,പെരുമ്പഴുതൂര്‍ ലോക്കല്‍ കമ്മറ്റി പ്രസിഡന്‍റ്(കര്‍ഷകസംഘം) എന്നി സ്ഥാനങ്ങളും കൂടാതെ സിപിഎമ്മില്‍ പ്രാഥമിക അംഗവും രാജിവച്ചതായി അറിയിച്ചു. ഇവരുടെ രാജിക്ക് കാരണമായ കാര്യങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സിപിഎമ്മിന്‍റെ നേതൃത്വവുമായി യോജിച്ചുപോകാനുള്ള ചില കാരണങ്ങളാകാമെന്ന് സൂചന. വടക്കോട് അജി നഗരസഭാ എലെക്ഷനിൽ തോക്കാൻ കാരണമായത് സിപിഎം ഇലെ ചിലരാണെന്നും അവർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യ പ്പെട്ടിരുന്നെങ്കിലും നേതൃത്വത്തിന്റെ ഭാഗത്തു നിന്ന് ഒരു നടപടിയും ഉണ്ടായില്ല .